കാഠ്മണ്ഠു: നേപ്പാള്‍ പ്രധാനമന്ത്രി(Nepal Prime Minister) കെ.പി ശര്‍മ്മ ഒലിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കെപി ശര്‍മ്മ ഒലിയുടെ അംഗത്വം റദ്ദാക്കിയതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവ് നാരായണ്‍ കാജി ശ്രേഷ്ഠ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ ഭിന്നത ആരംഭിച്ചിട്ട് നാളുകളായി നേരത്തെ പാർട്ടിയുടെ വൈസ്.ചെയർമാൻ കൂടിയായ പുഷ്പകമൽ പ്രചണ്ഡ ഒലിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
ALSO READ: Thank you India; ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യസംഘടന മേധാവി
നേരത്തെ 275 അംഗ സഭയെ പിരിച്ചുവിടാന്‍ കെ.പി ശര്‍മ്മ ഒലി ശുപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് ഡിസംബര്‍ 20 ന് നേപ്പാള്‍(Nepal) രാഷ്ട്രീയ പ്രതിസന്ധിയിലായി. ജനങ്ങളും ഇതിൽ ശക്തമായ എതിർപ്പിലാണുള്ളത്. പ്രചണ്ഡയുമായുള്ള അധികാര പോരാട്ടത്തിനിടയിലാണ് ഇത് അപ്രതീക്ഷിതമായി പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി തന്നെ ശുപാര്‍ശ ചെയ്തത്. ഏറെ നാളായി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ശീതമരത്തിനൊടുവിലാണ് ഒലി ഇത്തരമൊരു നീക്കം നടത്തിയത്.
ALSO READ: Covid ന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാം: Boris Johnson
രാജ്യത്തെ രാഷ്ട്രീയ അസ്വസ്ഥതകള്‍ക്കിടയിലാണ് ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ നേപ്പാള്‍ ഒരുങ്ങുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിനെ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) പുനരുജ്ജീവിപ്പിക്കാന്‍ കെ.പി ശര്‍മ്മ ഒലി രംഗത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് അവിടെ നിന്നുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...