ഫാമിംഗ്ടൺ: വടക്ക് പടിഞ്ഞാറൻ ന്യൂ മെക്സിക്കോയിൽ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഫാമിംഗ്ടണിലെ വെടിവെപ്പിനെ തുടർന്ന് നഗരത്തിലുടനീളമുള്ള സ്‌കൂളുകൾ പൂട്ടിയതായി പോലീസ് അറിയിച്ചു. രാവിലെ 11 മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്. ബ്രൂക്ക്‌സൈഡ് പാർക്കിന് സമീപത്താണ് വെടിവെപ്പുണ്ടായത്.


മൂന്ന് സിവിലിയന്മാർ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് വെച്ച് ഒരു പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നും നഗരത്തിലെ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങളോ വെടിവയ്പ്പിലേക്ക് നയിച്ചതിന്റെ വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.


ALSO READ: US Shooting: യുഎസിലെ ടെക്സസിൽ വെടിവയ്പ്; 9 പേർ കൊല്ലപ്പെട്ടു


പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഐഡന്റിറ്റി അജ്ഞാതമാണ്. നിലവിൽ പ്രദേശത്ത് സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി സാൻ ജുവാൻ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനായ മേഗൻ മിച്ചൽ പറഞ്ഞു.ക


കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് മിച്ചൽ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്കായി താൻ പ്രാർഥിക്കുന്നുവെന്നും തോക്ക് ഉപയോ​ഗിച്ചുള്ള അക്രമം നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഓരോ ദിവസവും ജീവിതത്തെ എങ്ങനെ നശിപ്പിക്കുന്നുവെന്നതിന്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നും ഗവർണർ മിഷേൽ ലുജൻ ഗ്രിഷാം പ്രസ്താവനയിൽ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.