വെല്ലിംഗ്ടണ്‍:  കോവിഡ് വ്യാപന൦ റിപ്പോര്‍ട്ട് ചെയ്യാതെ 100 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ന്യൂസിലാന്‍ഡ് (New Zealand). 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ കോവിഡ് മുക്തരാഷ്ട്രമായി മാസങ്ങള്‍ക്ക് മുന്‍പേ  പ്രഖ്യാപിക്കപ്പെട്ട ഈ ദ്വീപുരാഷ്ട്രം നൂറ് ദിവസം പിന്നിടുമ്പോഴും  വൈറസിനെ അതിജീവിച്ചു നില്‍ക്കുകയാണ്...  ഈ അഭിമാന മുഹൂര്‍ത്തത്തില്‍ ആഗോള ശ്രദ്ധ നേടിയിരിയ്ക്കുകയാണ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ  (Jacinda Ardern) ... 


50 ലക്ഷം മാത്രം ജനസംഖ്യയുള്ള പസഫിക് ദ്വീപുരാഷ്ട്രത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നാണ് ലോക രാഷ്ട്രങ്ങള്‍  വിശേഷിപ്പിക്കുന്നത്. ഇവിടെ  ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞു.


Also read: കോവിഡ‍് മുക്തമായി ന്യൂസിലാന്‍ഡ്; സന്തോഷത്താൽ നൃത്തം ചെയ്ത് പ്രധാനമന്ത്രി ജസീന്ത ആർഡെൻ


റസ്റ്ററന്‍റുകളും സ്റ്റേഡിയങ്ങളുമെല്ലാം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.  എന്നാല്‍, ഒരു കാര്യം ഈ തീരുമാനങ്ങല്‍ക്കെല്ലാം മുന്നിലാണ്. കോവിഡിനെതിരായ ജാഗ്രത, അത് മാത്രം  കൈവിടാന്‍ ന്യൂസിലാന്‍ഡ് ഒരുക്കമല്ല. 


അതിനുപിന്നില്‍ കാരണമുണ്ട്.  വിയറ്റ്നാം, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണത്തിലായതിന്  ശേഷവും  വീണ്ടും കേസുകള്‍ വര്‍ധിക്കുന്നുവെന്ന യാഥാര്‍ഥ്യംമാണ്  ഈ ജാഗ്രതയ്ക്ക് പിന്നില്‍. 


മാര്‍ച്ച്‌ മാസം അവസാനത്തോടെ ന്യൂസിലാന്‍ഡില്‍  കര്‍ശന   lock down പ്രഖ്യാപിച്ചിരുന്നു.  100 കേസുകളാണ്  അന്ന് റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ടായിരുന്നത്.  കര്‍ശന lock down നടപടികളാണ്  കോവിഡിനെ തടഞ്ഞുനിര്‍ത്തിയത്. 


ഫെബ്രുവരി 28നാണ് ന്യൂസിലാന്‍ഡില്‍ ആദ്യ കോവിഡ് കേസ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇറാനിലേക്ക് യാത്ര പോയ 60 വയസുകാരനാണ് ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്.  കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിലേ ഏതാണ്ട് ഏഴ് ആഴ്ച്ച നീണ്ട കര്‍ശനമായ lock down ആണ് ന്യൂസിലാന്‍ഡില്‍ നടപ്പാക്കിയത്. ഇതിനോട് ജനങ്ങളുടെ ഭാഗത്തു നിന്നും പൂര്‍ണ്ണ സഹകരണവും ലഭിച്ചു.


കൂടാതെ, ഭൂമിശാസ്ത്രപരമായ പ്രത്യകതകളും ഈ രാജ്യത്തിന്  സഹായകമായി.  ദ്വീപ് രാഷ്ട്രമായതിനാല്‍ അതിര്‍ത്തി കടന്ന് എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിഞ്ഞു. കുറഞ്ഞ ജനസംഖ്യയും അനുകൂല ഘടകമായി.


ശാസ്ത്രീയ സമീപനവും മികച്ച ഭരണനേതൃത്വവുമാണ് ന്യൂസിലാന്‍ഡിന് മുതല്‍ക്കൂട്ടെന്ന് ഒട്ടാഗോ സര്‍വകലാശാലയിലെ എപിഡെമോളജിസ്റ്റ് പ്രഫ. മെക്കല്‍ ബെക്കര്‍ പറയുന്നു. "ശാസ്ത്രീയ സമീപനവും മികച്ച ഭരണനേതൃത്വവു൦   ഒന്നുചേര്‍ന്ന രാജ്യങ്ങളെല്ലാം കോവിഡിനെ ചെറുത്തുനില്‍ക്കുന്നുണ്ടെന്ന് കാണാന്‍ സാധിക്കും. പാശ്ചാത്യരാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ വളരെ പിന്നാക്കം പോയി. അതിന്‍റെ ഫലമാണ് ഇന്നു കാണുന്നത്", അദ്ദേഹം  ചൂണ്ടിക്കാട്ടുന്നു.


അതേസമയം, കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ പുതിയ കോവിഡ് രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടി ട്ടുണ്ട്. പക്ഷെ അവരെല്ലാം മറ്റ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇവരെ  പ്രത്യേകമായി ക്വാറന്‍റീന്‍ ചെയ്തത് മൂലം ഇവരുടെ സമ്പര്‍ക്ക ത്തിലൂടെ രോഗം പകരുന്നത് കാര്യക്ഷമമായി തടുക്കാന്‍ സാധിച്ചു.


ആകെ 1569 കേസുകളാണ് ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. 22 പേര്‍ മരിച്ചു. 1524 പേരും രോഗമുക്തി നേടി. ചികിത്സയില്‍ തുടരുന്ന 23 പേരും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരാണ്.


കോവിഡ് അതിജീവനം അടുത്തമാസം നടക്കുന്ന ജനറല്‍ ഇലക്ഷന്  പ്രധാനമന്ത്രി ജസീന്ത ആർഡെന്‍റെ ലിബറല്‍ ലേബര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.