Covid 19 New Zealand : ന്യൂസിലന്റിൽ ആറ് മാസങ്ങൾക്ക് ശേഷം ഒരാൾ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു
ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് കുറഞ്ഞ് വരുന്നതിന്റെ ലക്ഷണങ്ങൾ കണ്ട് വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്തർ അറിയിച്ചിട്ടുണ്ട്.
Wellington: ന്യൂസിലന്റിൽ (New Zealand) ഒരാൾ കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ആറ് മാസങ്ങൾക്ക് ശേഷമാണ് ഒരാൾ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. എന്നാൽ ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് കുറഞ്ഞ് വരുന്നതിന്റെ ലക്ഷണങ്ങൾ കണ്ട് വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്തർ അറിയിച്ചിട്ടുണ്ട്.
മറ്റ് രോഗങ്ങളുണ്ടായിരുന്ന 90 വയസ്സുക്കാരിയാണ് ന്യൂസിലാന്റിൽ രോഗബാധയെ തുടർന്ന് മരണപ്പെട്ടത് വെന്റിലേറ്ററോ തീവ്രപരിചരണ പിന്തുണയോ ലഭികാത്തത് മൂലവുമാണ് മരണം ഉണ്ടായത്. ഓക്‌ലാന്റിലെ ഒരു ആശുപത്രീയിലാണ് മരണം സ്ഥിരീകരിച്ചത്.
ALSO READ: Joe Biden: 'ഏറ്റവും മികച്ച തീരുമാനം', സേനാ പിന്മാറ്റത്തിൽ പ്രതികരണവുമായി ജോ ബൈഡൻ
കോവിഡ് രോഗബാധ മൂലം ന്യൂസിലാന്റിൽ ഉണ്ടായ 27 - മാത്ത് മരണമായിരുന്നു ഇത്. ഫെബ്രുവരി 16 ന് ശേഷം ഇത് ആദ്യമായി ആണ് ന്യൂസിലന്റിൽ കോവിഡ് രോഗബദ്ധ മൂലം ഒരാൾ മരണപ്പെടുന്നത്. ഓക്‌ലാന്റിൽ മുമ്പ് കോവിഡ് രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്കത്തിലൂടെയാണ് മരണപ്പെട്ട ആള്ക്കും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ALSO READ: Pfizer: ഫൈസറിന്റെ പാർശ്വഫലമെന്ന് സംശയം, ന്യൂസിലൻഡിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു
ന്യൂസിലന്റിൽ കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്നത് ഓക്‌ലാന്റിലാണ്. ന്യൂസിലന്റിലെ ഏറ്റവും വലിയ പട്ടണമാണ് ഓക്‌ലാന്റ്. അവിടെയാകെ 1.7 മില്യൺ ജനങ്ങളാണ് ഉള്ളത്. ആർ മാസങ്ങൾക്ക് ശേഷം ഓഗസ്റ് പകുതിയോടെയാണ് ന്യൂസിലന്റിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം രാജ്യത്ത് 782 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഓക്‌ലാന്റിലാണ് ഏറ്റവും കൂടുതൽ രോഗബധിതർ ഉള്ളത്. നമ്മൾ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ എന്തുകൊണ്ട് വളരെ പ്രധാനമാണെന്നതിന്റെ വളരെ ദുഖകരമായ ഓർമ്മപ്പെടുത്തലായിരുന്നു ഈ മരണമെന്ന് പ്രധാനമന്ത്രി ജസിന്ദ ആർഡൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...