Covid Delta Outbreak : കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ രൂക്ഷമാകുന്നു; ലോക്‌ഡൗൺ വീണ്ടും നീട്ടി മെൽബൺ

മെൽബണിലും വിക്ടോറിയ സ്റ്റേറ്റിലും ഉള്ള 7 മില്യൺ ആളുകൾക്കാണ് വീണ്ടും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 10:57 AM IST
  • കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ പിടിച്ച് നിർത്താൻ സാധിക്കാത്തതിന്റെ തുടർന്നാണ് ലോക്‌ഡൗൺ വീണ്ടും നീട്ടിയത്.
  • ശനിയാഴ്ചയാണ് ലോക്ഡൗൺ വീണ്ടും നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
  • മെൽബണിലും വിക്ടോറിയ സ്റ്റേറ്റിലും ഉള്ള 7 മില്യൺ ആളുകൾക്കാണ് വീണ്ടും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
  • നാലാഴ്ച നീണ്ട് നിന്ന്
Covid Delta Outbreak : കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ രൂക്ഷമാകുന്നു; ലോക്‌ഡൗൺ വീണ്ടും നീട്ടി മെൽബൺ

Melbourne: ഓസ്‌ട്രേലിയയിലെ (Australia) രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മെൽബണിൽ ലോക്‌ഡൗൺ വീണ്ടും നീട്ടി. കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ പിടിച്ച് നിർത്താൻ സാധിക്കാത്തതിന്റെ തുടർന്നാണ് ലോക്‌ഡൗൺ വീണ്ടും നീട്ടിയത്. ശനിയാഴ്ചയാണ് ലോക്ഡൗൺ വീണ്ടും നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

മെൽബണിലും വിക്ടോറിയ സ്റ്റേറ്റിലും ഉള്ള 7 മില്യൺ ആളുകൾക്കാണ് വീണ്ടും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നാലാഴ്ച നീണ്ട് നിന്ന് ലോക്ഡൗൺ പിൻവലിക്കാൻ ഇരിക്കേയാണ് ലോക്ഡൗൺ വീണ്ടും നീട്ടിയത്. സ്ഥലത്ത് കോവിഡ് കണക്കുകൾ ഒറ്റ രാത്രികൊണ്ട് 92 ആയ ഉയര്ന്ന സഹസാഹര്യത്തിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ  പിൻവലിക്കാൻ ആകില്ലെന്ന് സ്റ്റേറ്റ് പ്രീമിയർ ഡാൻ ആൻഡ്രൂസ് പറഞ്ഞു.

ALSO READ: Australia Covid Outbreak : ആദ്യമായി ആയിരം കടന്ന് ഓസ്‌ട്രേലിയിലെ കോവിഡ് കണക്കുകൾ

ജൂൺ പകുതിയോടെയാണ് ഓസ്‌ട്രേലിലയിൽ കോവിഡ് കേസുകൾ വർധിക്കാൻ ആരംഭിച്ചത്. അതിന് ശേഷം 15000 ത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് രോഗബാധ ഓസ്‌ട്രേലിയയിലെ ചെറുതും വലുതുമായ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പടർന്ന് പിടിക്കാൻ ആരംഭിച്ചു. 

ALSO READ:  Covid DELTA Variant : ന്യൂസിലാന്റിൽ കോവിഡ് രോഗബാധ പടരുന്നു; ആശങ്കയോടെ രാജ്യം

ഇതിനെ തുടർന്ന് ഓസ്‌ട്രേലിയിലെ സൗത്ത് ഏറ്റ് ഭാഗത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ കൊണ്ട് വരികെയും, യാത്രയ്ക്ക് വിലക്കുകൾ കൊണ്ട് വരികെയും ചെയ്തിരുന്നു. ന്യൂസിലാന്റിലും (New Zealand) കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വർധിക്കുകയാണ്.ഒരു കോവിഡ് രോഗി പോലും ഇല്ലാതെയാക്കാനുള്ള ന്യൂസിലാന്റിന്റെ പദ്ധതിയാണ് ഇതുമൂലം തകര്ന്നത്.

ALSO READ:  New Zealand Lockdown : രാജ്യവ്യാപക ലോക്ഡൗൺ പിന്നെയും നീട്ടി ന്യൂസിലാൻ

 

ഡെൽറ്റ വകഭേദത്തിന്റെ പെട്ടന്ന് തന്നെ പകരം സാധ്യതയുള്ള സ്വഭാവം ഇപ്പോൾ രോഗബാധ പടർന്ന് പിടിക്കുന്നത് അശ്കയ്ക്ക് ഇടയാക്കുന്നുണ്ട്. രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് വളരെ കുറവാണ്. ഇതും ആശങ്കയ്ക്ക് ഇടയ്ക്കുന്നുണ്ട്. ന്യൂസിലാൻഡിലെ ആകെ ജനസംഖ്യയിൽ 20 ശതമാനം പേർ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News