Wellington: അടുത്ത വർഷം ഏപ്രിൽ 30 മുതൽ അന്തരാഷ്ട്ര യാത്രക്കാരെ (International Travellers) അനുവദിക്കാൻ ആരംഭിക്കുമെന്ന് ന്യൂസീലാൻഡ് സർക്കാർ അറിയിച്ചു. അടുത്ത അഞ്ച് മാസത്തേക്ക് കൂടി ന്യൂസീലാൻഡ് അന്താരാഷ്ട്ര യാത്രയ്ക്കായി തുറക്കില്ലെന്ന് ബുധനാഴ്ചയാണ് അറിയിച്ചത്. മാർച്ച് 2020 മുതലാണ് ന്യൂസീലാൻഡിൽ കോവിഡ് രോഗബാധയെ (covid 19) തുടർന്ന് അന്താരാഷ്ട്ര യാത്രകൾ നിർത്തി വെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രോഗബാധയെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ന്യൂസീലാൻഡ് ഏർപ്പെടുത്തിയിരുന്നത്. ഇതുമൂലം കോവിഡ് രോഗബാധ പടരാതെ പ്രതിരോധിക്കാൻ ന്യൂസീലാൻഡിന് കഴിഞ്ഞിരുന്നു. മാത്രമല്ല സമീപരാജ്യങ്ങളെക്കാൾ വേഗത്തിൽ സാമ്പത്ത് വ്യവസ്ഥ പൂർവസ്ഥിതിയിൽ എത്തിക്കാനും ന്യൂസീലൻഡിന് സാധിച്ചിരുന്നു.


ALSO READ: Coronavirus : കോവിഡ് നവജാത ശിശുക്കളുടെയും ജീവനെടുക്കുന്നു : പഠന റിപ്പോർട്ട്


എന്നാൽ ഈ വർഷം കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ്  രോഗബാധ പടരാൻ ആരംഭിച്ചത് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കാൻ കാരണമായിരുന്നു. കോവിഡ് വാക്‌സിനേഷൻ പൂർത്തിയായതിന് ശേഷം മാത്രമേ ഇനി ഓക്‌ലാൻഡിലെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആരംഭിക്കു.


ALSO READ: Covishield Covaxin : കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് ഇനി ന്യൂസിലാൻഡിലേക്ക് യാത്ര ചെയ്യാം, ഇരു വാക്സിനുകൾക്കും ന്യൂസിലാൻഡിന്റെ അനുമതി


2022 ഏപ്രിൽ 30 മുതൽ പൂരണംയും വാക്‌സിനേഷൻ സ്വീകരിച്ച ആളുകൾക്ക് ന്യൂസിലാൻഡിൽ പ്രവേശനം അനുവദിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം ഓസ്‌ട്രേലിയയിലുള്ള പൂർണമായും വാക്‌സിൻ സ്വീകരിച്ച  ന്യൂസിലാൻഡ് പൗരന്മാരെയും, റെസ്ടിൻസ് വിസ ഉള്ളവരെയും ജനുവരി 16 മുതൽ രാജ്യത്ത്  പ്രവേശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


ALSO READ: China | ഡാലിയൻ ന​ഗരത്തിൽ ഡെൽറ്റ വകഭേദം അതിവേ​ഗം വ്യാപിക്കുന്നതായി റിപ്പോർട്ട്


മറ്റ് രാജ്യങ്ങളിലുള്ള പൂർണമായും വാക്‌സിൻ സ്വീകരിച്ച  ന്യൂസിലാൻഡ് പൗരന്മാരെയും, റെസ്ടിൻസ് വിസ ഉള്ളവരെയും ഫെബ്രുവരി 16 മുതൽ മാത്രമായിരിക്കും രാജ്യത്ത് പ്രവേശിപ്പിക്കുക. എന്നാൽ യാത്രക്കാർ ഇനി മുതൽ ക്വാറന്റൈനിൽ പ്രവേശിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പക്ഷെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക