China | ഡാലിയൻ ന​ഗരത്തിൽ ഡെൽറ്റ വകഭേദം അതിവേ​ഗം വ്യാപിക്കുന്നതായി റിപ്പോർട്ട്

ഔദ്യോഗിക കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ പ്രകാരം, ഡെൽറ്റ വകഭേദം അതിവേ​ഗം വ്യാപിക്കുന്നതായാണ് വ്യക്തമാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 15, 2021, 05:19 PM IST
  • 21 പ്രവിശ്യകളെയും പ്രദേശങ്ങളെയും മുനിസിപ്പാലിറ്റികളെയും നിലവിലെ ഡെൽറ്റ വകഭേദം ബാധിച്ചിട്ടുണ്ട്
  • ചൈനയിലെ ഏറ്റവും വ്യാപകമായ ഡെൽറ്റ വ്യാപനമായി ഇത് അടയാളപ്പെടുത്തുന്നു
  • അധികൃതർ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്
  • വിനോദസഞ്ചാരത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണങ്ങൾ തുടരുകയാണ്
China | ഡാലിയൻ ന​ഗരത്തിൽ ഡെൽറ്റ വകഭേദം അതിവേ​ഗം വ്യാപിക്കുന്നതായി റിപ്പോർട്ട്

ചൈന: ചൈനയിൽ കോവിഡ് ഡെൽറ്റ വകഭേദം (Delta variant) അതിവേ​ഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. പുതിയ കോവിഡ് ബാധിതരിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ ഡാലിയൻ നഗരത്തിലാണ് റിപ്പോർട്ട് (Covid cases) ചെയ്യുന്നത്. ഒക്‌ടോബർ 17 മുതൽ പ്രാദേശിക കേസുകളുടെ എണ്ണം 1,308 ആയി. ഔദ്യോഗിക കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ പ്രകാരം, ഡെൽറ്റ വകഭേദം അതിവേ​ഗം വ്യാപിക്കുന്നതായാണ് വ്യക്തമാകുന്നത്.

21 പ്രവിശ്യകളെയും പ്രദേശങ്ങളെയും മുനിസിപ്പാലിറ്റികളെയും നിലവിലെ ഡെൽറ്റ വകഭേദം ബാധിച്ചിട്ടുണ്ട്. ചൈനയിലെ ഏറ്റവും വ്യാപകമായ ഡെൽറ്റ വ്യാപനമായി ഇത് അടയാളപ്പെടുത്തുന്നു. കർശനമായ കോൺടാക്റ്റ് ട്രെയ്‌സിംഗ്, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ഒന്നിലധികം തവണ പരിശോധന നടത്തൽ, വിനോദ സഞ്ചാരം നിർത്തിവയ്ക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ അധികൃതർ നടപ്പിലാക്കുന്നുണ്ട്. വിനോദസഞ്ചാരത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണങ്ങൾ തുടരുകയാണ്.

ALSO READ: Covid 19 China : ചൈനയിൽ കോവിഡ് രോഗബാധ വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഡാലിയൻ ന​ഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിന്റെ നിലവിലെ വ്യാപനത്തിൽ 7.5 ദശലക്ഷം ആളുകളുള്ള തുറമുഖ നഗരം ഒരു ദിവസം ശരാശരി 24 പുതിയ പ്രാദേശിക കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇത് ചൈനയിലെ മറ്റ് ഏത് ന​ഗരങ്ങളെ അപേക്ഷിച്ചും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡാലിയനിൽ നിന്ന് എത്തുന്ന ആളുകൾക്ക് ഡാലിയനടുത്തുള്ള ഡാൻഡോങ്, അൻഷാൻ, ഷെൻയാങ് എന്നിവയുൾപ്പെടെയുള്ള ഏതാനും നഗരങ്ങൾ 14 ദിവസത്തേക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News