COVID Vaccine: ഒരു കോവിഡ് വാക്സിനും ഇതുവരെ പൂര്‍ണ്ണ ഫലപ്രാപ്തി തെളിയിച്ചിട്ടില്ല, WHO
ആഗോളതലത്തില്‍ കൊറോണ വൈറസ് (Corona Virus) വ്യാപനം അതിരൂക്ഷമായിരിയ്ക്കുകയാണ്. നിരവധി രാജ്യങ്ങള്‍ വൈറസിനെ തടുക്കാന്‍ വാക്സിന് കണ്ടെത്തുന്ന തിരക്കിലാണ്.
ജനീവ: ആഗോളതലത്തില്‍ കൊറോണ വൈറസ് (Corona Virus) വ്യാപനം അതിരൂക്ഷമായിരിയ്ക്കുകയാണ്. നിരവധി രാജ്യങ്ങള്‍ വൈറസിനെ തടുക്കാന്‍ വാക്സിന് കണ്ടെത്തുന്ന തിരക്കിലാണ്.
ഇന്ത്യ, അമേരിക്ക, ബ്രിട്ടന്, റഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോക രാഷ്ട്രങ്ങള്‍ COVID Vaccine ഉത്പാദിപ്പിക്കാനുള്ള നടപടിയിലാണ്. നിരവധി രാജ്യങ്ങളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്.
ഈയവസരത്തില്‍ കോവിഡ് വാക്സിന സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരിയ്ക്കുകയാണ് ലോകാരോഗ്യ സംഘടന
(World Helath Organistion - WHO.
നിലവില്‍ ഒരു കോവിഡ് വാക്സിനും ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടന യറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് ആണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ഇപ്പോള്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിനുകള്‍ ഫലംചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലായി കോവിഡ് വാക്സിന് പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഒരു കോവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന ഫലപ്രാപ്തി തെളിയിച്ചിട്ടില്ല, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.
ഇപ്പോള്‍ കണ്ടെത്തിയ വാക്സിനുകള്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുന്നതിലൂടെ ഏറ്റവും ഫലപ്രദമായ ഒന്നിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ 200ലധികം വാക്സിനുകളാണ് പരീക്ഷണം നടത്തിവരുന്നത്. വാക്സിനുകളുടെ ചരിത്രത്തില്‍, ചില പരീക്ഷണങ്ങള്‍ വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ കാര്യത്തിലും അതുതന്നെയാകും സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
Also read: പ്രതിരോധമരുന്ന് കൊണ്ട് കോവിഡ് പ്രതിസന്ധി പരിഹരിക്കാനാവില്ല : UN സെക്രട്ടറി ജനറല്‍
അടുത്തൊരു മഹാമാരി വരുന്നതിനുമുന്പ് ലോകരാജ്യങ്ങള്‍ സജ്ജമാകണം. ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കണം, ടെഡ്രോസ് അഥനം ഗബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.
Also read: കോവിഡ് വാക്സിന് ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും....!! പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്
ലോകത്താകമാനം ഇതുവരെ 31.8 മില്ല്യണ്‍ ആളുകള്‍ ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21.8 മില്ല്യണ്‍ രോഗമുക്തി നേടിയപ്പോള്‍ 21.8 മില്ല്യണ്‍ മരണത്തിന് കീഴടങ്ങി.