ജക്കാർത്ത: ഇന്തോനേഷ്യ വിറങ്ങലിച്ചു നിന്ന ദിവസമായിരുന്നു ഇന്നലെ. 62 പേരുമായി ജക്കാർത്തയിൽ നിന്നും കാളിമന്തിലേക്ക് പറന്നുയർന്ന വിമാനമാണ് ജീവന്റെ ഒരു തരി പോലും അവശേഷിപ്പിക്കാതെ കടലിൽ തകർന്നു വീണത്. ജാവാ കടലിൽ 75 അടി ആഴത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹ അവശിഷ്ടങ്ങളും ലോഹഭാ​ഗങ്ങളും ഇവിടെ നിന്നും കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഇന്തോനേഷ്യൻ സൈന്യം വിമാനം കടലിൽ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. സൈനീക കപ്പലുകളിലൊന്നാണ് വിമാനത്തിന്റെ സി​ഗ്നലുകൾ ജാവാ കടലിനടിയിൽ ആദ്യം കണ്ടെത്തിയത്. എന്നാൽ ഇത് ശ്രീവിജയ എയറിന്റെ തന്നെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുള്ളതാണോ എന്ന് വ്യക്തമായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ10000 അടി ഉയരത്തിൽ ഇന്തോനേഷ്യൻ വിമാനം കാണാതായി


പ്രദേശത്ത് നേവിയും യുദ്ധക്കപ്പലുകളുമടക്കം തിരച്ചിൽ തുടരുകയാണ്. അപകടം നടന്നുവെന്ന് സംശയിക്കുന്ന സ്ഥലത്ത് നിന്നും അഞ്ച് ബാ​ഗുകളും,മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. വിമാനത്തിലുള്ള ജീവനക്കാരടക്കം എല്ലാവരും Indonesia ക്കാരാണെന്ന് ​ഗവൺമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ജക്കാർത്തയിൽ നിന്നും കുറഞ്ഞത് 90 മിനിട്ടെങ്കിലും ജാവാ കടലിന് മുകളിലൂ‍ടെ സഞ്ചരിച്ചാൽ മാത്രമെ വിമാനത്തിന് കാളിമന്തിലേക്ക് എത്താൻ സാധിക്കുമായിരുന്നുള്ളു. വിമാനം 11000 അടിയിലെത്തിയപ്പോഴായിരുന്നു എയർ ട്രോഫിക് കൺട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. മോശമായ കാലാവസ്ഥയോ,സാങ്കേതിക കാരണമോ.അല്ലെങ്കിൽ പൈലറ്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായ പിഴവോ  ആവാം വിമാനത്തിനെ തകർത്തതെന്നാണ് ഏവിയേഷൻ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.


ALSO READ: കാണാതായ ഇന്തോനേഷ്യൻ വിമാനം തകർന്നു വീണു.


പരിമിതമായ സുരക്ഷ മാത്രമുള്ള ഇന്തോനേഷ്യൻ യാത്രാ വിമാനങ്ങൾ ദുരന്തങ്ങൾക്ക് പേര് കേട്ടതായിരുന്നു. ഇത് മൂലം Eureope ന്റെ എയർ സ്പേസുകളിൽ ഇന്തോനേഷ്യൻ വിമാനങ്ങളെ ഒരിക്കൽ നിരോധിച്ചിരുന്നു. ശ്രീവിജയ എയറിന്റെ 27 വർഷം പഴക്കമുള്ള വിമാനങ്ങളിലൊന്നാണ് ശനിയാഴ്ച തകർന്നു വീണത്. ഇത് അമേരിക്കയിൽ നിന്നും എത്തിച്ചതാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നുമാണ് കമ്പനി അറിയിച്ചത്.ആഭ്യന്തര സർവ്വീസുകൾ മാത്രം നടത്തുന്ന വിമാന കമ്പനികളിലൊന്നാണ് ശ്രീവിജയ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക