ഉത്തര കൊറിയ (North Korea) രണ്ട് ഹ്രസ്വ ദൂര മിസൈലുകൾ കൂടെ പരീക്ഷിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസിലെ (White House) ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് ഉദ്യോഗസ്ഥർ ഈ വിവരം പുറത്ത് വിട്ടത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രതിരോധ നയതന്ത്ര ഉദ്യോഗസ്ഥർ മിലിറ്ററി പരീക്ഷണങ്ങൾ നടത്തുന്ന പ്രദേശം സന്ദർശിച്ച ശേഷമാണ് ഈ വിവരം പുറത്ത് വിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 യുണൈറ്റഡ് സ്റ്റേറ്റ്‌സും (United States)  ദക്ഷിണ കൊറിയയും സംയുക്തമായി സൈനിക പരീക്ഷണങ്ങൾ നടത്തുന്നതിനെതിരെ കിം ജോങ് ഉൻ ഭീഷണി മുഴക്കിയതിന് തൊട്ട് പിന്നാലെയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിന്റെ വിവരം പുറത്ത് വന്നത്. ബൈഡൻ ഭരണ കൂടത്തിന്റെ ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഓഫറും സ്വീകരിക്കാൻ ഉത്തര കൊറിയ തയ്യാറാക്കാതിരുന്നതിനെ തുടർന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ  ചൈനയുടെ സ്വാധീനം ഉപയോഗിച്ച് കൊറിയയുടെ ന്യൂക്ലിയർ പരീക്ഷണം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.


ALSO READ: Donald Trump: ജനരോക്ഷം പ്രതിമയോട്, ട്രംപിന്‍റെ മെഴുകു പ്രതിമ ഇടിച്ചു തകര്‍ത്ത് ജനങ്ങള്‍


 ബൈഡൻ (Joe Biden) ഭരണകൂടം ഇപ്പോൾ ഉത്തര കൊറിയയോടുള്ള യുഎസ് നയം പുനഃപരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അത് അവസാനഘട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ ആയുധ പരീക്ഷണങ്ങൾ യുഎൻ സുരക്ഷാ നീയമങ്ങൾക്ക് എതിരല്ലാത്തതിനാൽ ഇപ്പോൾ യുഎസ് ഈ പരീക്ഷണങ്ങൾ പ്രാധന്യത്തിലെടുത്തിട്ടില്ല.


ALSO READ: അമേരിക്കയിലെ Colorado യിൽ Super Market ൽ വെടിവെപ്പ് പൊലീസുകാരൻ ഉൾപ്പെടെ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്


 യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കൊറിയ ( Korea) സന്ദർശിച്ചതിന് തൊട്ട് പിന്നാലെയാണ് ഈ പരീക്ഷണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തര കൊറിയ 2017 ന് ശേഷം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെങ്കിലും നിരവധി ഹ്രസ്വ ദൂര മിസൈലുകളുടെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.


ALSO READ: AstraZeneca യുടെ കോവിഡ് 19 വാക്‌സിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുന്നു; സർവ്വേ ഫലം പുറത്ത്


മുൻ യുഎസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രമ്പ് (Donald Trump) 2018 ൽ കൊറിയ ന്യൂക്ലിയർ വിമുക്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും, ചർച്ച പ്രതീക്ഷിച്ച രീതിയിൽ മുന്നോട് പോകാതിരുന്നതിനെ തുടർന്ന് യുഎസ് - ഉത്തര കൊറിയ ബന്ധം കൂട്ടുത്തൽ രൂക്ഷമാകുകയായിരുന്നു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.