കൊറോണയെ ചൊല്ലി രാഷ്ട്രീയ പോര്;ട്രംപിനെ വിമര്‍ശിച്ച് ഒബാമ!
അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ രാഷ്ട്രീയ പോരാട്ടവും ചൂട് പിടിക്കുന്നു.
ന്യൂയോര്‍ക്ക്:അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ രാഷ്ട്രീയ പോരാട്ടവും ചൂട് പിടിക്കുന്നു.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് 19 നെ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായ ഭാഷയിലാണ് ഒബാമ
വിമര്‍ശിച്ചത്,ട്രംപ് കുഴപ്പം നിറഞ്ഞ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് മുന്‍ പ്രസിഡന്‍റ് ഒബാമ വിമര്‍ശിച്ചു.
ഒബാമയുടെ ഭരണകാലത്തെ ഭരണ നിര്‍വഹണത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കോണ്‍ഫറന്‍സിലാണ് ഒബാമ ട്രംപിനെ
വിമര്‍ശിച്ചത്.കോവിഡ് പടര്‍ന്ന് പിടിക്കുന്ന അമേരിക്കയില്‍ ഇതുവരെ 75,000 പേരാണ് മരിച്ചത്.
നേരത്തെ മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവുമായി ബന്ധപെട്ട് മുന്‍ പ്രസിഡന്‍റ് ഒബാമയെ ട്രംപ്
വിമര്‍ശിച്ചിരുന്നു,ഇപ്പോള്‍ ട്രംപിനെ കടന്നാക്രമിച്ച് കൊണ്ട് ഒബാമ നവംബര്‍ മൂന്നിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ പുറത്താക്കാന്‍
ശ്രമിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബിഡനെ പിന്തുണയ്ക്കണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
''തെരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്,കാരണം നാം പോരാടുന്നത് ഒരു വ്യക്തിയോടോ രാഷ്ട്രീയ പാര്‍ട്ടിയോടോ മാത്രമല്ല,സ്വാര്‍ത്ഥരായിരിക്കുക,
ഭിന്നിക്കുക,മറ്റുള്ളവരെ ശത്രുവായി കാണുക തുടങ്ങിയ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രവണതകളോട് കൂടിയാണ്,''
ഒബാമ വ്യക്തമാക്കി, ജോ ബിഡന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് താന്‍ മുന്നിലുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ്
ഒബാമ നല്‍കിയത്.ട്രംപും ബിഡനും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ഒബാമ ട്രംപിനെ
രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Also Read:എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തുമെന്ന് ട്രംപ്......!!
അതേസമയം വൈറ്റ് ഹൗസ് ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ് ചെയ്തത്.നിരവധി അമേരിക്കകാരുടെ ജീവനാണ് ട്രംപ് രക്ഷിച്ചതെന്ന്
വൈറ്റ്‌ഹൌസ് വക്താവ് കെയ്ലി മക്ഇനാനി പറഞ്ഞു.