എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തുമെന്ന് ട്രംപ്......!!

  മാസ്ക് സ് ധരിക്കാന്‍ പരസ്യമായി വിസമ്മതം കാട്ടിയ അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാൾഡ്  ട്രംപ് ഇനി മുതല്‍ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തു൦... !!

Last Updated : May 8, 2020, 03:20 PM IST
എല്ലാ ദിവസവും  കോവിഡ് പരിശോധന നടത്തുമെന്ന്  ട്രംപ്......!!

വാഷിംഗ്‌ടണ്‍:  മാസ്ക് സ് ധരിക്കാന്‍ പരസ്യമായി വിസമ്മതം കാട്ടിയ അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാൾഡ്  ട്രംപ് ഇനി മുതല്‍ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തു൦... !!

സ്വകാര്യ പരിചാരകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നലെയാണ് എല്ലാദിവസും താന്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് ട്രംപ് വ്യക്തമാക്കിയത്. അതേസമയം, കോവിഡ് ബാധിതനുമായി തനിക്ക്  അടുത്ത ബന്ധമില്ലെന്നും  ട്രംപ് വ്യക്തമാക്കി... 

'കോവിഡ് സ്ഥിരീകരിച്ചയാളെ തനിക്കറിയാം. നല്ല വ്യക്തിയാണ്. എന്നാല്‍ തനിക്കും വൈസ് പ്രസിഡന്റ് മൈക്കിനും വളരെ കുറച്ച് മാത്രമേ ഇയാളുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ, എന്നിരുന്നാലും ഞങ്ങള്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ താനും മൈക്ക് പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും 
നിശ്ചിത ദിവസം വരെ ഇനി എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തു൦',  ട്രംപ് വ്യക്തമാക്കി. 
മുന്‍പ് ആഴ്ചയില്‍ ഒന്ന് നിലയില്‍ ട്രംപ് കോവിഡ് പരിശോധന നടത്തിയിരുന്നു.

അതേസമയം, ട്രംപിന്‍റെ  അടുത്ത പരിചാരകന് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ്  വൈറ്റ് ഹൗസ്.  കഴിഞ്ഞ ദിവസമാണ്, അമേരിക്കൻ നാവികസേനയിലെ അംഗവും പ്രസിഡന്റുമായും പ്രഥമ  കുടുംബവുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നതുമായ ഈ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തിലെ അംഗമാണ് ഇയാള്‍. 
 
വൈറ്റ് ഹൗസില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വ്യക്തമായി പാലിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരില്‍ ഏതാനും പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More Stories

Trending News