Omicron Covid Variant : ഒമിക്രോൺ രോഗബാധ: ഐസിയുവിൽ പ്രവേശിപ്പിച്ച 90% പേരും വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് എടുക്കാത്തവരിൽ രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലവരും കോവിഡ് വാക്‌സിന് ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
London : ഒമിക്രോൺ (Omicron) കോവിഡ് രോഗബാധയെ തുടർന്ന് ഇന്റെൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്നവർ എല്ലാവരും കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് എടുക്കാത്തവരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച്ച പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നില്ലെന്ന തീരുമാനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് എടുക്കാത്തവരിൽ രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലവരും കോവിഡ് വാക്‌സിന് ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് രോഗം രൂക്ഷമാകാനുള്ള സാധ്യത 8 മടങ്ങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ യുകെ ഒട്ടാകെ പടർന്ന് പിടിക്കുകയാണ്. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും രോഗബാധിതരുടെ എണ്ണം വൻ തോതിൽ ഉയർന്നിട്ടുണ്ട്. യൂറോപ്പിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യമാണ് യുകെ. യുകെയിൽ ഇതുവരെ 148,021 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
ALSO READ: Israel | നാലാമത്തെ ഡോസ് വാക്സിന്റെ പരീക്ഷണം ആരംഭിച്ച് ഇസ്രയേൽ
യുകെയിൽ ഇതുവരെ 32.5 ദശലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകി കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആറ് മാസങ്ങൾക്ക് മുമ്പ് 2 ഡോസ് കോവിഡ് വാക്‌സിനുകളും സ്വീകരിച്ച 2.4 മില്യൺ ആളുകൾ ബൂസ്റ്റർ വാക്‌സിനെടുക്കൻ മുന്നോട്ട് വരണമെന്ന് ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...