Omicron | ഒമിക്രോൺ വ്യാപനം; ഫ്രാൻസിൽ ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1.80 ലക്ഷം കോവിഡ് കേസുകൾ

എന്നാൽ ക്രിസ്മസ് അവധിയെ തുടർന്ന പരിശോധന ഫലങ്ങൾ വൈകിയതിനെ തുടർന്നാണ് ഇത്രയധികം കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 01:43 PM IST
  • ഫ്രാൻസ് ഉൾപ്പെടെ ഇറ്റലി, ഗ്രീസ് പോർച്ചുഗൾ, യുകെ എന്നീ രാജ്യങ്ങളിലെ കോവിഡ് കേസുകൾ വീണ്ടും വർധിക്കുകയാണ്.
  • ഫ്രാൻസിൽ കഴിഞ്ഞ ദിവസം ഏകദേശം 1,80,000ത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  • 1,79,807 കേസുകളാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
  • കോവിഡ് മഹാമാരി ഉണ്ടായതിന് ശേഷം ഫ്രാൻസിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കേസ് നിരക്കാണിത്.
Omicron | ഒമിക്രോൺ വ്യാപനം; ഫ്രാൻസിൽ ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1.80 ലക്ഷം കോവിഡ് കേസുകൾ

പാരിസ് : യൂറോപ്പിൽ മറ്റൊരു കോവിഡ് തരംഗത്തിന് (COVID Third Wave) സമാനമായി വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ഏത് വിധേനയും ഒമിക്രോൺ വ്യാപനം തടയാൻ ശ്രമിക്കുന്ന യൂറോപ്യൻ യൂണിയന് തലവേദനയാകുന്നത് ക്രമാതീതമായി ഉയരുന്ന കോവിഡ് കേസുകളാണ്. ഫ്രാൻസ് ഉൾപ്പെടെ  ഇറ്റലി, ഗ്രീസ് പോർച്ചുഗൾ, യുകെ എന്നീ രാജ്യങ്ങളിലെ കോവിഡ് കേസുകൾ വീണ്ടും വർധിക്കുകയാണ്. 

ഫ്രാൻസിൽ കഴിഞ്ഞ ദിവസം ഏകദേശം 1,80,000ത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,79,807 കേസുകളാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി ഉണ്ടായതിന് ശേഷം ഫ്രാൻസിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കേസ് നിരക്കാണിത്. 

ALSO READ : Jair Bolsonaro | മകളെ കോവിഡ് വാക്സിനേഷന് വിധേയയാക്കില്ല: ബ്രസീലിയൻ പ്രസിഡന്റ് ബോൾസൊനാരോ

എന്നാൽ ക്രിസ്മസ് അവധിയെ തുടർന്ന പരിശോധന ഫലങ്ങൾ വൈകിയതിനെ തുടർന്നാണ് ഇത്രയധികം കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 

ALSO READ : Omicron Covid Variant : വർഷാവസാനത്തോടെ ഫ്രാൻസിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷമായി ഉയർന്നേക്കും

അതേസമയം രാജ്യങ്ങൾ പുതിയ തരംഗത്തിന് സാധ്യത മുന്നിൽ കണ്ട് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തി തുടങ്ങിയിരിക്കുകയാണ്. പുതിയ കോവിഡ് വകഭേദം ഒമിക്രോൺ വീണ്ടും നമ്മുടെ ആരോഗ്യ മേഖലയെ വീണ്ടും സാരമായി ബാധിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ഒമിക്രോൺ വ്യാപനതോത് കൂടുതലാണെങ്കിലും കൂടുതൽ രോഗലക്ഷണങ്ങൾ പുറത്ത് പ്രകടമാകില്ലയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

ALSO READ : Omicron Covid Variant : യുകെയിൽ കോവിഡ് രോഗബാധ വീണ്ടും പടർന്ന് പിടിക്കുന്നു; 24 മണിക്കൂറിൽ 1.22 ലക്ഷം പേർക്ക് രോഗബാധ

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യങ്ങൾ പരിഗണിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രണമെല്ലാ കടുപ്പിക്കുകയാണ്. ജർമനിയിൽ നിശാക്ലബുകൾ അടച്ചിടാൻ നിർദേശം നൽകി. കായിക മത്സരങ്ങൾ കാണാൻ കാണികൾക്ക് വിലക്കേർപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News