കശ്മീരും ലഡാക്കും ഉൾപ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം നൽകി പാക്കിസ്ഥാൻ..!
കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരും ലഡാക്കും ഉള്‍പ്പെടുത്തിയാണ് പാകിസ്ഥാൻ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഇതുമാത്രമല്ല ഗുജറാത്തിലെ ജുനഗഡും (Junagadh), സര്‍ ക്രീക്കും (Sir Creek)പാകിസ്ഥാന്റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Article 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ പ്രകോപനവുമായി പാക്കിസ്ഥാൻ രംഗത്ത്. ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപടത്തിന് പാക് സർക്കാർ അംഗീകാരം നൽകിയാണ് ഇന്ത്യയെ പ്രകോപിക്കാൻ നോക്കുന്നത്.
കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരും ലഡാക്കും ഉള്‍പ്പെടുത്തിയാണ് പാക്കിസ്ഥാൻ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഇതുമാത്രമല്ല ഗുജറാത്തിലെ ജുനഗഡും (Junagadh), സര്‍ ക്രീക്കും (Sir Creek)പാകിസ്ഥാന്റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പുതുക്കിയ ഭൂപടം രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും പാക് സര്‍ക്കാര്‍ അറിയിച്ചു.
Also read: അഫ്ഗാൻ ജയിലിൽ തീവ്രവാദി ആക്രമണം നടത്തിയത് മലയാളി ഭീകരൻ..!
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം. പാക് ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഭൂപടത്തിന് അംഗീകാരം നല്‍കിയതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കൂടാതെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരായാണ് നടപടിയെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
ഇത് ഇമ്രാന്‍ സര്‍ക്കാരിന്റെത് ധീരമായ തീരുമാനമാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു.