ഇസ്ലാമാബാദ്: ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് സമൂഹമാധ്യമങ്ങൾക്ക് (Social Media) വിലക്കേർപ്പടുത്തി പാകിസ്ഥാൻ. വാട്സാപ്പ്, യൂട്യൂബ്, ട്വിറ്റർ, ടെല​ഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ റദ്ദാക്കി. ഇന്ന് രാവിലെ 11 മുതലാണ് വിലക്ക് നിലവിൽ വന്നത്. സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പാകിസ്ഥാനിൽ നടക്കുന്നത്. താലിബാന്റെ (Taliban) പിന്തുണയോടെയാണ് അക്രമം നടക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകിട്ട് നാല് മണിവരെയാണ് സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. ടിഇഎൽ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. തുടർന്ന് പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് വഴിമാറുകയായിരുന്നു. നിരവധിയിടങ്ങളിൽ വലിയ അക്രമസംഭവങ്ങളും അരങ്ങേറി.


ALSO READ: പാകിസ്ഥാൻ ഭീകര രാഷ്ട്രം : അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തി ബ്രിട്ടൻ


ടിഇഎൽ സംഘടനയുടെ മേധാവിയെ കസ്റ്റഡിയിൽ എടുത്തു. സംഘടന നിരോധിച്ചതായും സർക്കാർ വ്യക്തമാക്കി. തുടർന്ന് അട്ടിമറി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് ശേഷമാണ് വിലക്കേർപ്പെടുത്തിയതായുള്ള വിവരങ്ങൾ സർക്കാർ പുറത്ത് വിട്ടത്. ഭീകരവാദ സംഘടനയായ താലിബാന്റെ (Taliban) പിന്തുണയോടെയാണ് പ്രക്ഷോഭകർ അക്രമം നടത്തുന്നതന്നാണ് സർക്കാരിന്റെ വാദം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.