ലാഹോര്‍: ശനിയാഴ്ച അറബിക്കടലിന്റെ വടക്കു ഭാഗത്തായി പാകിസ്ഥാന്‍ എയര്‍ ടു സര്‍ഫസ് ആന്‍റി ഷിപ്പ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി.


പാകിസ്ഥാന്‍ നേവി ഹെലിക്കോപ്റ്റര്‍ 'സീ കിംഗ്' ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. വളരെ കൃത്യതയാര്‍ന്ന വിക്ഷേപണമായിരുന്നു ഇതെന്ന് പാക് നാവികസേന വക്താക്കള്‍ അറിയിച്ചു.