Pfizer Covid vaccine കോവിഡ് രോഗബാധയിൽ നിന്ന് 95 ശതമാനം സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് പഠനം
ഇസ്രേയൽ പൊതുആരോഗ്യ കണക്കുകൾ അനുസരിച്ച് പ്രായമായവരിലും ഈ വാക്‌സിൻ ഫലപ്രദമാണ്. ഇസ്രായേലിൽ ഇതുവരെ 5 മില്യൺ ആളുകളാണ് 2 ഡോസ് ഫൈസർ - ബയോഎൻടേക് വാക്‌സിൻ സ്വീകരിച്ചത്.
Pfizer-BioNTech കോവിഡ് വാക്‌സിൻ കൊറോണ വൈറസിനെതിരെ 95 ശതമാനത്തിന് മേൽ സുരക്ഷ ഉറപ്പാക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. എന്നാൽ ഒരു ഡോസ് വാക്‌സിൻ മാത്രം എടുത്താൽ ഈ ശതമാനം വളരെയധികം കുറയുമെന്നും പഠനം പറയുന്നുണ്ട്. ഇസ്രേയൽ പൊതുആരോഗ്യ കണക്കുകൾ അനുസരിച്ച് പ്രായമായവരിലും ഈ വാക്‌സിൻ ഫലപ്രദമാണ്.
ഇസ്രായേലിൽ (Israel) ഇതുവരെ 5 മില്യൺ ആളുകളാണ് 2 ഡോസ് ഫൈസർ - ബയോഎൻടേക് വാക്‌സിൻ സ്വീകരിച്ചത്. ഇതോട് കൂടി രാജ്യത്തെ മുഴുവൻ വയോധികരും 70 ശതമാനം പ്രായപൂർത്തിയായവരും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു. ലാൻസർ മെഡിക്കൽ ജേർണൽ പുറത്തിറക്കിയ പുതിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ പ്രസിദ്ധികരിച്ചിരിക്കുന്നത്.
ALSO READ: Covid Vaccine പേറ്റന്റ് ഒഴിവാക്കാൻ അമേരിക്ക; നീക്കം കമ്പനികളുടെ എതിർപ്പ് അവഗണിച്ച്
2 ഡോസ് വാക്‌സിനുകളും സ്വീകരിച്ചാൽ കോവിഡ് (Covid 19) രോഗബാധ ഉണ്ടാവുന്നതിൽ നിന്ന് 95.3 ശതമാനം സംരക്ഷണവും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 7 ദിവസം കഴിഞ കോവിഡ് രോഗബാധയെ തുടർന്നുള്ള മരണത്തിൽ നിന്ന് 96.7 ശതമാനം സംരക്ഷണവും ലഭിക്കും. വാക്‌സിൻ എടുത്ത് 14 ദിവസം കഴിഞ്ഞ രോഗബാധയ്‌ക്കെതിരെയുള്ള സംരക്ഷണം 96.5 ശതമാനം ആയും മരണത്തേതിനെതിരെയുള്ള സംരക്ഷണം 98 ശതമാനം ആയും ഉയരും.
എന്നാൽ ഫൈസർ - ബയോഎൻടേക് (Pfizer-BioNTech) വാക്‌സിന്റെ ഒരു ഡോസ് മാത്രമേ സ്വീകരിച്ചിട്ടുള്ളുവെങ്കിൽ സംരക്ഷണം വളരെ കുറവായിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഡോസ് ഫൈസർ - ബയോഎൻടേക് വാക്‌സിൻ സ്വീകരിച്ച് 7 മുതൽ 14 ദിവസത്തിനിടയിൽ കോവിഡ് രോഗബാധക്കെതിരെയുള്ള സംരക്ഷണം 57.7 ശതമാനവും മരണത്തിനെതിരെയുള്ള സംരക്ഷണം 77 ശതമാനവുമാണ്.
കാനഡ (Canada) ബുധനാഴ്ച്ച 12 വയസ്സിന് മേൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബിയോൺടെക് വാക്‌സിൻ നൽകാനുള്ള അനുമതി നൽകിയിരുന്നു. ലോകത്തിൽ 18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് വാക്‌സിൻ നല്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമാണ് കാനഡ. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വാക്‌സിൻ കുട്ടികളിലും സുരക്ഷിതമാണെന്ന് കണ്ടതോടെയാണ് അനുമതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.