ബെർലിൻ: ബെർലിനിലെത്തിയ  പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മൻ ‌ചാൻസിലർ ഒലാഫ് സ്കോൾഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ-ജർമ്മൻ ബന്ധം വിപുലീകരിക്കാൻ ധാരണയായത്. ഇരുരാജ്യങ്ങളും തമ്മിൽ വ്യാവസായ - സാംസ്കാരിക മേഖലകളിലടക്കം  സഹകരണം ശക്തമാക്കാനും വിപുലീകരിക്കാനും ധാരണയായി. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയതായും പ്രധാന മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ജർമ്മൻ മന്ത്രിതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.  റഷ്യ - യുക്രെയ്ൻ പ്രതിസന്ധിയും  പ്രധാന ചർച്ച വിഷയമാവുമെന്നാണ് സൂചന. ജർമ്മൻ ചാൻസലർ ഷോൾസുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.ജർമ്മൻ ചാൻസിലറുടെ സാന്നിധ്യത്തിൽ ബെർലിനിലെ ഫെഡറൽ ചാൻസിലറയിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്.


Read Also:രാജ്യത്ത് ചൂട് കൂടുന്നു; അഞ്ച് സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്


 ത്രിദ്വിന യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജർമ്മനിയിൽ എത്തിയത്. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണ്. ബെർലിൻ സന്ദർശനത്തിന് ശേഷം കോപ്പൻഹേഗനിലും തുടർന്ന് പാരീസിലും പ്രധാനമന്ത്രി എത്തും. ഇന്ത്യൻ  വ്യവസായ പ്രമുഖരെയും, പ്രവാസി മലയാളികളെയും പ്രധാന മന്ത്രി കാണും. 


Also Read: "മുൻകാല ബന്ധത്തിന്റെ പേരിലാണ് ഇന്ത്യ റഷ്യയെ എതിർക്കാത്തത്, അമേരിക്ക ഇന്ത്യ ബന്ധം ശക്തം" ;ആന്റണി ബ്ലിങ്കൻ


ഡെ​ന്മാ​ർ​ക്കിൽ നടക്കുന്ന ഇ​ന്ത്യ-​നോ​ർ​ഡി​ക് ഉ​ച്ച​കോ​ടി​യി​ലും പ്രധാനമന്ത്രി പ​ങ്കെ​ടു​ക്കും. ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും കൂടിക്കാഴ്ചയുണ്ടാവും.  വീണ്ടും അധികാരത്തിലെത്തിയ ഫ്രഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി നാലാം തീയതി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. നോർവേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്‌ഡോട്ടിർ, സ്വീഡഷ് പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവരുമായും പ്രധാനമന്ത്രി  ചർച്ച നടത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.