ശീതയുദ്ധകാലത്താണ് ഇന്ത്യ റഷ്യ ബന്ധം ശക്തമായതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.യുക്രൈൻ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇന്ത്യ -റഷ്യയെ എതിർക്കാത്തതുമായി ബന്ധപ്പെട്ട സെനറ്റർമാരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബ്ലിങ്കൻ.
നിലവിൽ ഇന്ത്യയുടെ രക്ഷയ്ക്ക് അമേരിക്കയടക്കമുള്ള വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയുണ്ട്. മുൻ കാല ബന്ധത്തിന്റെ പേരിലാണ് ഇന്ത്യ റഷ്യയെ എതിർക്കാത്തത്. ഇന്ത്യയുടെ സമീപനത്തിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും ബ്ലിങ്കൻ പറഞ്ഞു.
ദശകങ്ങളുടെ പഴക്കമാണ് ഇന്ത്യ റഷ്യ ബന്ധത്തിന് ഉള്ളതെന്ന് അമേരിക്ക തിരിച്ചറിയുന്നു. എന്നാൽ ആ കാലഘട്ടം തീർത്തും വിഭിന്നമാണ്. ശീതയുദ്ധത്തിൽ അന്ന് ഇന്ത്യക്ക് സഹായമായി മറ്റൊരു രാജ്യം ഇല്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ. ഇന്ത്യക്ക് പങ്കാളിയായി അമേരിക്കയുണ്ട്. അതിനാൽ ഇന്ത്യയുടെ സമീപനത്തിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി.
അമേരിക്ക ഇന്ത്യയുമായി ദീർഘകാല ബന്ധമാണ് ആഗ്രഹിക്കുന്നത്. അതിനാൽ പ്രതിരോധ വിദേശകാര്യ നയങ്ങൾ തുടരുമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടിറി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...