ISIS Attack in Iraq: ഇറാഖിൽ ഐഎസ് ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ഇറാഖ് സൈന്യം വ്യക്തമാക്കി
ബാഗ്ദാദ്: ഇറാഖിൽ ഐഎസ് ഭീകരർ (IS Terrorist) നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നിഖ്‌വെ പ്രവിശ്യയിൽ നിന്നുള്ള ഖാലിദ് അൽ സർഹീദ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളെ സുരക്ഷാ സേന (Security Force) അറസ്റ്റ് ചെയ്തതായി ഇറാഖ് സൈന്യം വ്യക്തമാക്കി. മൊസൂളിൽ നിന്ന് 60 കിലോമീറ്റർ തെക്കുകിഴക്കായാണ് ഐഎസ് ഭീകരർ ആക്രമണം നടത്തിയത്.
അബു ഇബ്രാഹിം ദാബിഖ് എന്നറിയപ്പെടുന്ന ഒരു മുതിർന്ന ഐഎസ് തീവ്രവാദിയെ അറസ്റ്റ് ചെയ്തതായി ഇറാഖി ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് (JOC) ഓഫീസ് അറിയിച്ചു. ഇറാഖിലെ അർദ്ധ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാനിൽ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്താൻ പദ്ധതിയിട്ടിരുന്ന സംഘം മുൻപ് പിടിലായിരുന്നു. ഈ സംഘം ഉൾപ്പെടെ നിരവധി ഭീകര ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് അറസ്റ്റിലായ തീവ്രവാദി ഉത്തരവാദിയാണെന്ന് ജെഒസി വ്യക്തമാക്കുന്നു.
ഐഎസ് (ISIS) നേതാക്കളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഉത്തരവാദിത്തമുള്ള മറ്റൊരു മുതിർന്ന ഐഎസ് തീവ്രവാദിയെ രഹസ്യാന്വേഷണ സേന അറസ്റ്റ് ചെയ്തു. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുരക്ഷാ സേന പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐഎസ് തീവ്രവാദികൾ മുമ്പ് നിയന്ത്രിച്ചിരുന്ന പ്രവിശ്യകളിൽ ഇറാഖി സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ശക്തമാക്കിയിരുന്നു.
ഭീകരാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2017ൽ ഇറാഖി സുരക്ഷാ സേന ഐഎസ് തീവ്രവാദികളെ പരാജയപ്പെടുത്തിയതിന് ശേഷം ഇറാഖിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും ഭീകരാക്രമണങ്ങളും ഗറില്ലാ ആക്രമണങ്ങളും തുടരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...