India at U.N: 'അതിർത്തികളിൽ അക്രമ സംസ്കാരം വളർത്തുന്നു'; പാകിസ്ഥാനെതിരെ ഐക്യരാഷ്ട്രസഭയിൽ ആഞ്ഞടിച്ച് ഇന്ത്യ

പാകിസ്ഥാൻ സ്വന്തം രാജ്യത്തും അതിർത്തി കളിലും അക്രമ സംസ്കാരം വളർത്തുന്നുവെന്ന് ഇന്ത്യ രൂക്ഷമായി വിമർശിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 04:26 PM IST
  • പാക് പ്രതിനിധി മുനീർ അക്രത്തിന്റെ ഇന്ത്യക്കെതിരായ പ്രസം​ഗത്തിനുള്ള മറുപടിയായാണ് ഇന്ത്യൻ പ്രതിനിധി വിദിഷ മൈത്രയുടെ പ്രതികരണം
  • ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ പ്രതിനിധി മുനീർ അക്രം ജമ്മു കശ്മീർ വിഷയം ഉന്നയിച്ചു
  • ഇതിന് ശേഷമായിരുന്നു ഇന്ത്യയുടെ പ്രതികരണം
  • തീവ്രവാദം എല്ലാ മതങ്ങൾക്കും സംസ്കാരങ്ങൾക്കും എതിരാണെന്നതിൽ സംശയമില്ലെന്ന് വിദിഷ മൈത്ര പറഞ്ഞു
India at U.N: 'അതിർത്തികളിൽ അക്രമ സംസ്കാരം വളർത്തുന്നു'; പാകിസ്ഥാനെതിരെ ഐക്യരാഷ്ട്രസഭയിൽ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാൻ സ്വന്തം രാജ്യത്തും അതിർത്തി കളിലും അക്രമ സംസ്കാരം വളർത്തുന്നുവെന്ന് ഇന്ത്യ രൂക്ഷമായി വിമർശിച്ചു.

കശ്മീർ വിഷയം പരാമർശിച്ചുകൊണ്ടുള്ള പാക് പ്രതിനിധി മുനീർ അക്രത്തിന്റെ ഇന്ത്യക്കെതിരായ പ്രസം​ഗത്തിനുള്ള മറുപടിയായാണ് ഇന്ത്യൻ പ്രതിനിധി വിദിഷ മൈത്രയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ പ്രതിനിധി മുനീർ അക്രം ജമ്മു കശ്മീർ വിഷയം ഉന്നയിക്കുകയും കശ്മീരിലെ അന്തരിച്ച പാകിസ്ഥാൻ അനുകൂല നേതാവ് സയ്യിദ് അലി ഷാ ​ഗിലാനിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ഇന്ത്യയുടെ പ്രതികരണം.

അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പ്രതീകമായ തീവ്രവാദം എല്ലാ മതങ്ങൾക്കും സംസ്കാരങ്ങൾക്കും എതിരാണെന്നതിൽ സംശയമില്ലെന്ന് വിദിഷ മൈത്ര പറഞ്ഞു. ഇന്ത്യ മാനവികതയുടെയും ജനാധിപത്യത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുന്നത് തുടരും. തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ മതത്തെ ഉപയോ​ഗിക്കുന്ന ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കുറിച്ചോർത്ത് ആശങ്കപ്പെടണമെന്നും മൈത്ര കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News