ബഗ്​ദാദ്​:  ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ ഇറാഖിലേക്ക്​. 3 ദിവസത്തെ സന്ദർശനത്തിനായി  ഫ്രാൻസിസ് മാർപാപ്പ നാളെ ഇറാഖിലെത്തുന്നു...


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം  യുഎസ് സഖ്യസേനാ താവളത്തിനുനേരെയുണ്ടായ റോക്കറ്റ് ആക്രമണം സുരക്ഷാ ഭീഷണി ഉയർത്തിയിട്ടുണ്ടെങ്കിലും മാർപാപ്പയുടെ  (Pope Francis)  സന്ദർശനത്തിൽ മാറ്റമില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.


വെള്ളിയാഴ്ച ആരംഭിക്കുന്ന ഫ്രാന്‍സിസ്​ മാര്‍പാപ്പയുടെ ഇറാഖ്​ പര്യടനം  (Iraq visit) മൂന്നു ദിവസം  നീളും. ബഗ്ദാദ്, മൊസൂൾ എന്നിവ അടക്കം 6 നഗരങ്ങൾ പാപ്പ സന്ദർശിക്കും. 


നാളെ ഇറാഖ് പ്രസിഡന്‍റ്,  പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച, ബഗ്ദാദിലെ ഔവർ ലേഡി ഓഫ് സാൽവേഷൻ കത്തീഡ്രലിൽ ബിഷപ്പുമാരുമായി ചർച്ച. ശനിയാഴ്ച ദക്ഷിണ ഇറാഖിലെ നജഫ് നഗരത്തിൽ മുതിർന്ന ഷിയാ ആത്മീയാചാര്യനായ ആയത്തുള്ള അലി അൽ സിസ്താനി (90)യെ പാപ്പ സന്ദർശിക്കും.


Also read: EPF: ഇപിഎഫ് നിക്ഷേപത്തിന് 8.5% പലിശ നിരക്ക് തുടരും


എട്ടു വര്‍ഷത്തിനിടെ ഫ്രാന്‍സിസ്​ മാര്‍പാപ്പ നടത്തുന്ന 33ാം വിദേശ സന്ദര്‍ശനമാണിത്​. 


മാര്‍പാപ്പക്ക്​ എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന്​ സര്‍ക്കാര്‍ അറിയിച്ചു. മാർപാപ്പയുടെ സുരക്ഷയ്ക്കായി 10,000 സൈനികരെയാണ്  നിയോഗിച്ചിരിയ്ക്കുന്നത്. 


Also read: Taj Mahal-ന് ബോംബ് ഭീക്ഷണി: വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു,കവാടങ്ങൾ എല്ലാം അടച്ചു


രാജ്യത്ത്  കോവിഡ്​ വ്യാപനം വീണ്ടും ശക്തമാവുന്ന അവസരത്തിലാണ് പോപ്പിന്‍റെ സന്ദര്‍ശനം.  ഇറാഖിലേക്ക്​ പുറപ്പെടുംമുന്‍പ്  ​പോപ്പിന്‍റെ സംഘത്തിലെ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ്​ നല്‍കും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.