വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ഞായറാഴ്ച തികച്ചും അസാധാരണമായ ഒരു സംഭവമാണ് വത്തിക്കാന്‍ സിറ്റിയില്‍ നടന്നത്!!
ആയിരക്കണക്കിനാളുകള്‍ മാര്‍പ്പാപ്പയെ ഒരുനോക്കു കാണാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഒത്തുകൂടിയ അവസരത്തില്‍, പാപ്പയാകട്ടെ ലിഫ്റ്റില്‍ അകപ്പെട്ടിരിയ്ക്കുകയായിരുന്നു!!
ലിഫ്റ്റില്‍ കുടുങ്ങിയ അദ്ദേഹത്തിന് പുറത്തെത്താന്‍ സാധിച്ചത് 25 മിനിറ്റുകള്‍ക്ക് ശേഷമാണ്!! ഞായറാഴ്ചതോറും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പതിവ് പരിപാടിക്ക് വേണ്ടി എത്തിയപ്പോഴാണ് സംഭവം. വൈദ്യുതി തകരാറുമൂലമാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കാതിരുന്നത്.
25 മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയ പോപ്പിനെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 10 മിനിറ്റോളം വൈകിയാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ എത്തിയത്.
എന്നാല്‍, ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ എത്തിച്ചേര്‍ന്ന പിതാവ് താന്‍ വൈകിയതിന്‍റെ പേരില്‍ ഏവരോടും ക്ഷമ ചോദിച്ചു, തുടര്‍ന്ന് അദ്ദേഹം താന്‍ വൈകിയതിന്‍റെ കാരണം വെളിപ്പെടുത്തിയപ്പോള്‍ ഏവരും ആശ്ചര്യപ്പെട്ടു!! കൂടാതെ, ലിഫ്റ്റില്‍ കുടുങ്ങിയ തന്നെ രക്ഷപെടുത്തിയ അഗ്നിശമന സേനാംഗങ്ങൾക്ക് കൈയടിച്ച് നന്ദിയറിയിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
Pope stuck in an elevator for 25 minutes, freed by fire brigade. More here: https://t.co/Bg03fMx3RH pic.twitter.com/lEJKXzVvdR
— Reuters Top News (@Reuters) September 2, 2019