കീവ്: യുക്രൈന്റെ കിഴക്കൻ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തെന്ന അവകാശവാദവുമായി റഷ്യ. ആയിരത്തിലധികം യുക്രൈൻ സൈനികർ കീഴടങ്ങിയെന്നും മരിയുപോൾ പിടിച്ചെടുത്തെന്നുമാണ് റഷ്യ അവകാശപ്പെടുന്നത്. മറൈൻ ബ്രിഗേഡിലെ 1,026 സൈനികരും വനിതകളും സ്വമേധയാ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങി. സൈനിക ഏറ്റുമുട്ടലിൽ യുക്രൈന്റെ 151 സൈനികർക്ക് പരിക്കേറ്റു. ഇവർക്ക് റഷ്യൻ സൈനികർ പ്രഥമശുശ്രൂഷ നൽകിയതായും കൂടുതൽ ചികിത്സയ്ക്കായി അടുത്തുള്ള മരിയുപോൾ സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയതായും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, റഷ്യയുടെ അവകാശവാദങ്ങൾ യുക്രൈൻ നിഷേധിച്ചു. ഇത് സംബന്ധിച്ച യാതൊരു വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിയുപോൾ ന​ഗരത്തിൽ യുക്രൈൻ പട്ടാളം കീഴടങ്ങുന്നതിന്റെ ദൃശ്യങ്ങൾ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലിലൂടെ പുറത്ത് വിട്ടിരുന്നു. കീഴടങ്ങിയ 1,026 സൈനികരിൽ 162 മുതിർന്ന ഉദ്യോ​ഗസ്ഥർ ഉണ്ടെന്നും റഷ്യ അവകാശപ്പെടുന്നു. നിബന്ധനകൾ ഒന്നുമില്ലാതെ സ്വമേധയാ യുക്രൈൻ സൈനികർ കീഴടങ്ങുകയായിരുന്നുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിടുന്ന വിവരം. മരിയുപോളിലെ ഉരുക്കു നിർമ്മാണ ശാലകൾ സ്ഥിതി ചെയ്യുന്ന അസോവ്സ്താൽ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യ പറയുന്നത്. എന്നാൽ, അസോവ്സ്താലും തുറമുഖവും ഇപ്പോഴും യുക്രൈന്റെ നിയന്ത്രണത്തിലാണെന്ന് യുക്രൈൻ വൃത്തങ്ങൾ വ്യക്തമാക്കി.


ALSO READ: Ukrain- Russia Conflict: 'മഹത്തായ' നേട്ടം കൈവരിക്കും വരെ യുക്രൈൻ യുദ്ധം തുടരുമെന്ന് പുടിൻ


അതേസമയം, രാജ്യത്തിന്റെ മഹത്തായ നേട്ടങ്ങൾ കൈവരിക്കും വരെ യുദ്ധം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വ്യക്തമാക്കി. പൊതുവേദിയിലാണ് പുടിന്റെ പ്രതികരണം. സമാധാന ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്നും യുദ്ധം ആസൂത്രണം ചെയ്തപോലെ ആറാം ആഴ്ചയിലും തുടരുന്നുവെന്നും പുടിൻ പറഞ്ഞു. ബുച്ചയിൽ കൂട്ടക്കൊല നടന്നു എന്നത്  വ്യാജവാർത്തയാണ്. യുക്രൈനിലെ ഡോൺബാസിൽ റഷ്യക്കാരുടെ വംശഹത്യ ഒഴിവാക്കുന്നതിനും റഷ്യൻ വിരുദ്ധ മനോഭാവം തടയുന്നതിനും ആണ് സൈന്യത്തെ അയച്ചതെന്നാണ് റഷ്യൻ പ്രസിഡന്റ് ഉയർത്തിയ വാദം. 


കിഴക്കൻ യുക്രൈനിൽ റഷ്യൻ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ യുദ്ധം ആരംഭിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. കിഴക്കൻ യുക്രൈനിൽ റഷ്യൻ ഭാഷ സംസാരിക്കുന്നവർക്കെതിരെ യുക്രൈൻ വംശഹത്യ നടത്തിയതായി റഷ്യയുടെ ഭാഗത്ത് നിന്ന് ആരോപണമുണ്ട്. എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. തങ്ങളുടെ ലക്ഷ്യം വ്യക്തവും അത് മഹത്തരവുമാണെന്നും പുടിൻ വ്യക്തമാക്കി. റഷ്യയുടെ മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ആധുനിക ലോകത്തിൽ  ആരെയും ഒറ്റപ്പെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ല.  പാശ്ചാത്യശക്തികളുടെ ഉപരോധത്തിന് തിരിച്ചടി നൽകുമെന്നും പുടിൻ പറഞ്ഞു.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.