Ukrain- Russia Conflict: 'മഹത്തായ' നേട്ടം കൈവരിക്കും വരെ യുക്രൈൻ യുദ്ധം തുടരുമെന്ന് പുടിൻ

ഫെബ്രുവരി 20ന് തുടങ്ങിയ റഷ്യ യുക്രയിൻ യുദ്ധം തുടരുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്‍റിന്റെ പരാമർശം. റഷ്യക്ക് നേരെ ഉയർന്ന വാദങ്ങൾ തള്ളിക്കളയുന്നതിനൊപ്പം വലിയ നേട്ടങ്ങൾക്ക് രാജ്യ യുദ്ധത്തിലൂടെ തയ്യാറെടുക്കുകയാണെന്ന് പുടിൻ അവകാശപ്പെടുന്നു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 13, 2022, 06:27 PM IST
  • യുക്രെയ്നിലെ ഡോൺബാസിൽ റഷ്യക്കാരുടെ വംശഹത്യ ഒഴിവാക്കുന്നതിനും റഷ്യൻ വിരുദ്ധ മനോഭാവം തടയുന്നതിനും ആണ് സൈന്യത്തെ അയച്ചതെന്നാണ് റഷ്യൻ പ്രസിഡന്റ് ഉയർത്തിയ വാദം.
  • കിഴക്കൻ ഉക്രെയ്നിൽ റഷ്യൻ സംസാരിക്കുന്നവർക്കെതിരെ യുക്രെയ്ൻ വംശഹത്യ നടത്തിയതായി റഷ്യയുടെ ഭാഗത്ത് നിന്ന് ആരോപണമുണ്ട്.
  • റഷ്യയുടെ മുന്നിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ആധുനിക ലോകത്തിൽ ആരെയും ഒറ്റപ്പെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ല. പാശ്ചാത്യശക്തികളുടെ ഉപരോധത്തിന് തിരിച്ചടി നൽകുമെന്നും പുട്ടിൻ പറഞ്ഞു.
Ukrain- Russia Conflict: 'മഹത്തായ' നേട്ടം കൈവരിക്കും വരെ യുക്രൈൻ യുദ്ധം തുടരുമെന്ന് പുടിൻ

രാജ്യത്തിന്റെ മഹത്തായ നേട്ടങ്ങൾ കൈവരിക്കും വരെ യുദ്ധം തുടരുമെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ.  പൊതുവേദിയിലാണ് പുടിന്റെ പ്രതികരണം.  സമാധാന ചർച്ചകൾ അവസാനഘട്ടത്തിലെത്തിയെന്നും യുദ്ധം ആസൂത്രണം ചെയ്തപോലെ ആറാം ആഴ്ചയിലും തുടരുന്നു എന്നും  അദ്ദേഹം പറഞ്ഞു. ബുച്ചയിൽ കൂട്ടക്കൊല നടന്നു എന്നത്  വ്യാജവാർത്തയാണ്. യുക്രെയ്നിലെ ഡോൺബാസിൽ റഷ്യക്കാരുടെ വംശഹത്യ ഒഴിവാക്കുന്നതിനും റഷ്യൻ വിരുദ്ധ മനോഭാവം തടയുന്നതിനും ആണ് സൈന്യത്തെ അയച്ചതെന്നാണ് റഷ്യൻ പ്രസിഡന്റ് ഉയർത്തിയ വാദം. 

കിഴക്കൻ യുക്രൈനിൽ റഷ്യൻ സംസാരിക്കുന്നവരെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ യുദ്ധം ആരംഭിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. കിഴക്കൻ ഉക്രെയ്നിൽ റഷ്യൻ സംസാരിക്കുന്നവർക്കെതിരെ യുക്രെയ്ൻ വംശഹത്യ നടത്തിയതായി റഷ്യയുടെ ഭാഗത്ത് നിന്ന് ആരോപണമുണ്ട്. എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. തങ്ങളുടെ ലക്ഷ്യം വ്യക്തവും അത് മഹത്തരവുമാണെന്നും വ്ലാഡിമർ പുട്ടിൻ വ്യക്തമാക്കി. റഷ്യയുടെ മുന്നിൽ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ആധുനിക ലോകത്തിൽ  ആരെയും ഒറ്റപ്പെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ല.  പാശ്ചാത്യശക്തികളുടെ ഉപരോധത്തിന് തിരിച്ചടി നൽകുമെന്നും പുട്ടിൻ പറഞ്ഞു.

Read Also: Brooklyn Subway Shooting : ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ സബ്വെ സ്റ്റേഷനിൽ വെടിവെപ്പ്; 16 പേർക്ക് പരിക്ക് 

യൂറിഗാഗറിൻ ബഹിരാകാശത്ത് എത്തിയതിന്‍റെ 61-ാം വാർഷികം ആഘോഷിക്കാൻ ബെലാറസ് നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയ്‌ക്കൊപ്പം കിഴക്കൻ റഷ്യയിലെ ബഹിരാകാശ  സംവിധാനം സന്ദർശിക്കുക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം 10 മില്യൺ ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്തതായി യുഎൻ പറയുന്നു. സംഘർഷം ആരംഭിച്ചതു മുതൽ നിരവധി റഷ്യൻ സൈനികർക്ക് ജീവഹാനി സംഭവിച്ചതായി റഷ്യൻ പ്രസിഡന്‍റെ വക്താവ് ദിമിത്രി പെസ്കോവ് സമ്മതിച്ചു. 7,000 മുതൽ 15,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി പാശ്ചാത്യ നേതാക്കളുടെ വിലയിരുത്തൽ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News