Washington : റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി ചർച്ചയ്ക്ക് സമ്മതമാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് അമേരിക്ക ഇന്ന് പിന്മാറുകയായിരുന്നു. പുട്ടിൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജോ ബൈഡൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെ തുടർന്ന് റഷ്യൻ വിദേശകാര്യ മന്ത്രിയുമായി അമേരിക്കൻ വിദേശകാര്യാ സെക്രട്ടറി നടത്താനിരുന്ന കൂടി കാഴ്ചയും റദ്ദാക്കിയിട്ടുണ്ട്. വിവിധ വിമത പ്രവിശ്യകളിലായി റഷ്യ സൈനിക നീക്കം നടത്തുന്നത് ഉക്രെയിനിലേക്ക് പൂർണമായ അധിനിവേശം നടത്താനാണെന്ന് ജോ ബൈഡൻ പറഞ്ഞു. അതേസമയം റഷ്യക്കെതിരെ ഉപരോധം സൃഷ്ടിക്കാൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.


ALSO READ: Russia- Ukraine: റഷ്യയുടെ നടപടിക്ക് തിരിച്ചടി; ഉപരോധത്തിന്റെ വാളോങ്ങി ബൈഡൻ, യുഎസ്-റഷ്യ പോര് മുറുകുന്നു


അതെ സമയം ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നുമുള്ള നോർഡ് ടൂ പൈപ്പ് പ്ലാൻ പദ്ധതി നിർത്തിവെക്കുകയാണെന്ന് ജർമ്മനി പ്രഖ്യാപിച്ചു.  അതിനിടയിൽ കഴിഞ്ഞ ദിവസം യുക്രൈനിലെ റഷ്യയുടെ ഇടപെടലിനെ ഭയപ്പെടുന്നില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ഉക്രെയിൻ പ്രസിഡന്റ് ഇത് വ്യക്തമാക്കിയത്.


ALSO READ: Fuel Price Hike : റഷ്യ - ഉക്രെയിൻ യുദ്ധ ഭീതി; ഇന്ധന വിലയുടെ കാര്യത്തിൽ നെഞ്ചിടിപ്പ്


 


റഷ്യയുടെ നടപടിയെ ഉക്രെയിനിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നാണ് സെലെൻസ്കി വിശേഷിപ്പിച്ചത്. റഷ്യ എന്ത് പറഞ്ഞാലും ഉക്രെയിന്‍റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്ന്  വോളോഡിമിർ സെലെൻസ്കി പറഞ്ഞു. ഉക്രെയിനിലെ സാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോ​ഗത്തിൽ ലോകരാജ്യങ്ങൾ റഷ്യയുടെ നടപടിയെ അപലപിച്ചിരുന്നു. ലോകത്തെ പ്രധാന വിമാനക്കമ്പനികൾ പലതും യുക്രൈനിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.


ALSO READ: ആരോടും കടപ്പാടില്ല, ആർക്കും ഒന്നും വിട്ടുകൊടുക്കുകയുമില്ല; റഷ്യയുടെ നീക്കങ്ങളിൽ ഭയമില്ലെന്ന് യുക്രൈൻ പ്രസിഡന്റ്


 


വിഘടനവാദ മേഖലകളിലെ യുഎസ് നിക്ഷേപവും വ്യാപാരവും നിരോധിക്കുന്നതിന് വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റഷ്യക്കെതിരായ കൂടുതൽ നടപടികൾ ഉടൻ ഉണ്ടാകുമെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച ഉക്രെയിനിന്റെ കിഴക്കൻ പ്രദേശങ്ങളിൽ യുഎസ് ഉപരോധവും ഏർപ്പെടുത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.