യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ശേഷം റഷ്യക്ക് പണി കൊടുക്കാൻ വേണ്ടി യുഎസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ഏർപ്പെടുത്തിയ നീണ്ട ഉപരോധത്തിന്റെ പട്ടിക നീളുകയാണ്. സമസ്ത മേഖലയിലും റഷ്യക്ക് പണി കൊടുക്കാൻ വേണ്ടി തുനിഞ്ഞ് ഇറങ്ങിയിരിക്കുന്ന യുഎസിനും കൂട്ടാളികൾക്കും ചില മേഖലകളിൽ നിന്ന് തിരിച്ചടി ഏൽക്കുന്നുമുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ബർഗർ കിങ് എന്ന റെസ്റ്റോറന്റ് ഭീമൻ തങ്ങളുടെ റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന പ്രഖ്യാപനം.


COMMERCIAL BREAK
SCROLL TO CONTINUE READING

റഷ്യയിൽ പൂട്ടിയ പ്രമുഖ ബ്രാൻഡുകൾ


ബാങ്കിംഗ് മേഖലയിൽ തുടങ്ങി ഭക്ഷണ ശൃംഖലകളിലേക്ക് വ്യാപിക്കുന്ന ഉപരോധമാണ് യുഎസും സഖ്യകക്ഷികളും റഷ്യക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ബോയിങ് വിമാന കമ്പനി മുതൽ കെഎഫ്‌സിയും ഐഫോണും വരെ റഷ്യയിലെ അവരുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇത്രയും കമ്പനികൾ ഒരുമിച്ച് റഷ്യയിലെ അവരുടെ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ റഷ്യയുടെ വാണിജ്യ-തൊഴിൽ മേഖലയ്ക്ക് അത് ഏൽപ്പിക്കുന്ന തിരിച്ചടി വളരെ വലുതാണ്. പ്രമുഖ റെസ്റ്റോറന്റുകൾ പൂട്ടുമ്പോഴാണ് തങ്ങളുടെ റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന നിലപാട് അറിയിച്ചിരിക്കുകയാണ് ബർഗർ കിംഗ്.


ALSO READ : Viral Video: റഷ്യൻ സേനയെ നേരിടാൻ യുക്രേനിയക്കാർക്ക് ഇനി ബിഎംഡബ്യൂവും


റഷ്യക്കാർക്ക് ബർഗർ കഴിച്ച് ജീവിക്കാം


ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് മേഖലയിൽ ലോകമെമ്പാടും ശൃംഖലയുള്ള ഒരു സ്ഥാപനമാണ് ബർഗർ കിങ്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒന്നിന് പിന്നാലെ ഒന്നായി റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമ്പോഴാണ് തങ്ങളുടെ സ്ഥാപനം പൂട്ടില്ലെന്ന് ബർഗർ കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം പൂട്ടാത്തതെന്ന വിശദീകരണമാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം നൽകുന്നത്. റഷ്യയിൽ തങ്ങളുടെ പ്രവർത്തനം അലക്‌സാണ്ടർ കൊളോബോവ് എന്ന വ്യക്തിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണെന്നും അയാളുടെ അനുമതിയില്ലാതെ പ്രവർത്തനം നിർത്താൻ സാധിക്കില്ലെന്നുമാണ് ബർഗർ കിങിന്റെ വിശദീകരണം. 10 വർഷം മുൻപ് റഷ്യയിൽ പ്രവർത്തനം ആരംഭിച്ച ബർഗർ കിങിന് റഷ്യയിൽ വെറും 15 ശതമാനം ഓഹരി മാത്രമാണ് സ്വന്തമായുള്ളത്. ബാക്കി മുഴുവനും റഷ്യയിലെ അവരുടെ പങ്കാളികളുടെ പേരിലാണ്. ഇതിനാൽ പ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യമല്ലെന്നാണ് ബർഗർ കിങിന്റെ വിശദീകരണം.


റഷ്യക്കെതിരെ ശക്തമായി രംഗത്തുള്ള രാജ്യമാണ് യുകെ. എന്നാൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക്ക്‌സ് ആൻഡ് സ്പെൻസർ സ്റ്റോറുകൾ റഷ്യയിൽ ഇപ്പോഴും സജീവമായി പ്രവർത്തനം തുടരുകയാണ്. ഇതിനെതിരെയും ശക്തമായ വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സങ്കീർണ്ണമായ കരാർ വ്യവസ്ഥ മൂലം തങ്ങൾക്ക് റഷ്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധിക്കില്ലെന്നാണ് മാർക്ക്‌സ് ആൻഡ് സ്പെൻസറും നൽകുന്ന വിശദീകരണം.


ALSO READ : Russia-Ukraine War: യുക്രൈനിലെ സ്‌കൂളിന് നേരെ റഷ്യൻ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്


റഷ്യയിൽ പ്രവർത്തനം നിർത്തിയവർ നിരവധിയും ബ്രാൻഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെഎഫ്‌സി, പിസ്സാ ഹട്ട്, ടാക്കോ ബെൽ, ഹാബിറ്റ് ഗ്രിൽ എന്നീ റെസ്റ്റോന്റുകൾ റഷ്യയിലെ അവരുടെ പ്രവർത്തനം ആദ്യം തന്നെ നിർത്തിയിരുന്നു. മാക് ഡോണാൾഡ്‌സ്, പെപ്‌സികോ, കൊക്കകോള തുടങ്ങിയ ബ്രാൻഡുകളും റഷ്യയിലെ വ്യാപാരം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാക് ഡോണാൾഡ്‌സിന്റെ റെസ്റ്റോറന്റുകൾ ഇപ്പോഴും റഷ്യയിൽ മിക്കയിടത്തും തുറന്നു പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. 


റഷ്യക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തങ്ങളുടെ വ്യാപാരത്തേയും ബാധിക്കുമെന്ന തിരിച്ചറിവ് എല്ലാ കമ്പനികൾക്കും ഉണ്ട്. വരും കാലങ്ങളിൽ ഉപരോധത്തിൽ ഇളവുകൾ നൽകുന്നതിനെ കുറിച്ച് പല കമ്പനികളും ആലോചിച്ച് തുടങ്ങിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.