യുക്രൈനിലെ റഷ്യൻ അധിനിവേശം ശക്തമായി തന്നെ തുടരുകയാണ്. റഷ്യൻ സൈന്യത്തെ നേരിടാൻ യുക്രൈനിലെ സാധാരണ പൗരന്മാർ പോലും ആയുധമെടുത്ത് സൈന്യത്തിൽ ചേർന്നിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാൻ പല നൂതനമായ വഴികളും തേടുകയാണ് യുക്രേനിയൻ പൗരന്മാർ. ബിഎംഡബ്യൂ കാർ വരെ പോരാട്ടത്തിനായി ഉപയോഗിക്കുകയാണ് യുക്രേനിയക്കാർ. യുദ്ധത്തിനായി ബിഎംഡബ്യൂ പരിഷ്ക്കരിച്ചിരിക്കുന്ന വീഡയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബിഎംഡബ്ല്യു 6 സീരീസിൽ മെഷീൻ ഗൺ ഘടിപ്പിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. യുക്രേനിയൻ നഗരമായ മൈക്കോളൈവിലെ പ്രദേശവാസികളാണ് റഷ്യൻ സൈന്യത്തെ നേരിടാൻ ഇത്തരത്തിലൊരു ഐഡിയ കണ്ടെത്തിയിരിക്കുന്നത്. NSV 12.7 X 108 ഹെവി മെഷീൻ ഗൺ ആണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്.
#Ukraine: A open top BMW 6 series with a NSV 12,7x108 heavy machine gun mounted - is not something you see everyday. pic.twitter.com/wWGrg5ddEU
— Ukraine Weapons Tracker (@UAWeapons) March 14, 2022
യുക്രേനിയൻ വെപ്പൺ ട്രാക്കർ എന്ന ഉപയോക്താവ് ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത വീഡിയോ നിരവധി പേരാണ് കണ്ടത്. ഇത് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 26 ന് റഷ്യൻ സൈന്യം രാജ്യത്തിന്റെ അതിർത്തിയിൽ പ്രവേശിച്ച് നഗരങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയതോടെയാണ് യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചത്. ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...