Russia-Ukraine War: യുക്രൈനിലെ സ്‌കൂളിന് നേരെ റഷ്യൻ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്

Russia-Ukraine War Updates: കിഴക്കൻ യുക്രൈനിലെ സ്‌കൂളിന് നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഹാർകിവ് നഗരത്തിന് പുറത്തെ മെറേഫയിലെ സ്‌കൂളിനും, സാംസ്ക്കാരിക കേന്ദ്രത്തിനും നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 06:56 AM IST
  • യുക്രൈനിലെ സ്‌കൂളിന് നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു
  • 25 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ 10 പേരുടെ നില ഗുരുതരമാണ്
  • ആക്രമണമുണ്ടായത് ബഹുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ്
Russia-Ukraine War: യുക്രൈനിലെ സ്‌കൂളിന് നേരെ റഷ്യൻ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്

കീവ്: Russia-Ukraine War Updates: കിഴക്കൻ യുക്രൈനിലെ സ്‌കൂളിന് നേരെ റഷ്യനടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഹാർകിവ് നഗരത്തിന് പുറത്തെ മെറേഫയിലെ സ്‌കൂളിനും, സാംസ്ക്കാരിക കേന്ദ്രത്തിനും നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. 

ആക്രമണമുണ്ടായത് ബഹുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ്. ഹാർകീവിന് 30 കിലോമീറ്റർ വടക്കാണ്‌ ആക്രമണമുണ്ടായ ഈ സ്ഥലം.  ആക്രമണം തുടരുന്ന ഹാർകീവ് ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്.

Also Read: Russia Ukraine war: അച്ഛനും അമ്മയും എത്തുമോയെന്ന് കാത്ത് 21 കുഞ്ഞോമനകൾ ബോംബ് ഷെൽട്ടറിൽ; ദശരഥം സിനിമയുടെ കഥയ്ക്ക് സമാനമായ യുക്രൈനിലെ കുട്ടികളുടെ കഥയറിയാമോ?

ഇതിനിടയിൽ മരിയുപോളിലെ തിയേറ്റർ റഷ്യൻ വ്യോമാക്രമണത്തിൽ തകർന്നു.  ഇതിനുള്ളിൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സൂചന. ഈ കെട്ടിടം പൂർണ്ണമായും തകർന്ന നിലയിലാണെന്നാണ് റിപ്പോർട്ട്. 

യുക്രൈനിൽ നിന്നും മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ഇന്ത്യക്കാർക്ക് എല്ലാ സഹായവും ഉറപ്പുവരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗംഗ ഇപ്പോഴും തുടരുന്നുവെന്നും ഇരുപതോളം പേർക്ക് സഹായം നൽകിയതായും വിദേശകാര്യ വക്താവ് അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News