Russia Ukraine War: യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ ആക്രമണം നടത്തി റഷ്യ
Russia Ukraine War Updates: ഒന്‍പതാം ദിവസവും റഷ്യ യുക്രൈന്‍ ആക്രമണം ശക്തമാകുകയാണ്. യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തി.
കീവ്: Russia Ukraine War Updates: ഒന്‍പതാം ദിവസവും റഷ്യ യുക്രൈന്‍ ആക്രമണം ശക്തമാകുകയാണ്. യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
ആണവനിലയത്തിൽ നിന്ന് തീയും പുകയും വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുക്രൈന്റെ തെക്കൻ നഗരമായ എനർഹോദറിലെ സപറോഷ്യ എന്ന ആണവ നിലയത്തിലേക്കാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആണവനിലയം റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടയില്‍ യുക്രൈനും റഷ്യയും തമ്മിൽ രണ്ടാം വട്ട ചർച്ച നടന്നെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി പറഞ്ഞു. പുടിന്റെ തീരുമാനം യുദ്ധം തുടരുക എന്നതാണെന്നാണ് റിപ്പോര്‍ട്ട്.
Also Read: Operation Ganga: ഉക്രൈനിൽ കുടുങ്ങിയ 219 ഇന്ത്യക്കാരെക്കൂടി റൊമാനിയയിൽ നിന്നും ഡൽഹിയിലെത്തിച്ചു
എങ്കിലും രണ്ടാംഘട്ട സമാധാന ചർച്ചയിൽ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാൻ ധാരണയായെന്നാണ് വിവരം ലഭിക്കുന്നത്. യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകൾ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാൻ ധാരണയായത്.
Also Read: Russia Ukraine War : ഹാര്‍കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി എംബസി
ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേകമേഖലകൾ ഉണ്ടാകുമെന്നും അവിടെ സൈനിക നടപടികൾ ഒഴിവാക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും ഈ ചര്‍ച്ചകളില്‍ നിന്നും ഒരടിപോലും പിന്നോട്ട് പോകാന്‍ പുടിന്‍ തയ്യാറല്ലെന്ന് വ്യക്തമാകുകയാണ്. റഷ്യയ്ക്ക് മേൽ ലോകരാജ്യങ്ങൾ പലതും പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളും നാറ്റോയും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഒരു കൂസലുമില്ലാതെ പുടിന്‍ മുന്നോട്ട് പോകുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.