മോസ്കോ: സൈനികനീക്കം ആരംഭിച്ചതു മുതൽ റഷ്യ നടത്തിയത് 203 ആക്രമണങ്ങളെന്ന് യുക്രൈന്‍. 14 പേരുമായി വന്ന യുക്രൈന്‍ സൈനിക വിമാനം കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Russia-Ukraine War Live : ചെർണോബിൽ പിടിച്ചെടുത്ത് റഷ്യൻ സൈന്യം; യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് പുടിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി


സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമായിരുന്നു നടന്നത്.  ഇതിനിടയില്‍ ചെര്‍ണോബില്‍ ആണവനിലയം ഉൾപ്പെടുന്ന മേഖല റഷ്യൻ സൈന്യം അവരുടെ നിയന്ത്രണത്തിലാക്കി. കൂടാതെ യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോരാട്ടത്തിന്റെ ആദ്യ ദിനത്തിൽ 137 പേർ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.


 



Also Read: Russia Ukraine War: യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അവസ്ഥ ഭയാനകം, ജീവന്‍ രക്ഷിക്കാന്‍ ഒളിച്ചു കഴിയുന്നത്‌ ബേസ്മെന്‍റില്‍ ....!!


യുദ്ധസാഹചര്യം കടുക്കുന്നത് മുന്നില്‍ കണ്ട ജനങ്ങൾ ബങ്കറുകളിലേക്കു മാറുകയാണ്. കൂടുതല്‍ പലായനവും നടക്കുന്നത് തലസ്ഥാന നഗരിയായ കീവില്‍ നിന്നാണ്. നിപ്രോ, കാർക്കീവ്, അടക്കം വിവിധ നഗരങ്ങളില്‍ നിന്നും ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറി സുരക്ഷിതത്വം തേടുന്നുണ്ട്. ഇതിനിടയില്‍ സൈനിക നീക്കത്തിന്റെ ആദ്യദിനം വിജയകരമാണെന്നു റഷ്യൻ സൈന്യം അറിയിച്ചു.


റഷ്യയുടെ സൈനിക നടപടിക്കു പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പദ്ധതികൾ സജീവമാക്കി. ഇതിനിടയില്‍ റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.