യുക്രൈൻ: Russia Ukraine War Updates: ആറാം ദിവസവും ശക്തമായ ആക്രമണത്തിലൂടെ റഷ്യ യുക്രൈനിൽ മുന്നേറുകയാണ്. ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും ആക്രമണങ്ങൾക്ക് ഒരു കുറവുമില്ല.  കീവിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായതായും ബ്രോവറി മേയർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.  ഇതിനിടെ ബെലാറൂസിൽ നടന്ന ആദ്യ ഘട്ട സമാധാന ചർച്ചയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈൻ പ്രസിഡണ്ട് സെലൻസ്കി വ്യക്തമാക്കിയിരുന്നു. മാത്രമല്ല റഷ്യ യുക്രൈൻ രണ്ടാം ഘട്ട ചർച്ച വൈകാതെ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.


Also Read: Russia-Ukraine War Live: അടിയന്തരമായി റഷ്യ വിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക;യുക്രൈൻ-റഷ്യ ചർച്ച പുരോഗമിക്കുന്നു


ഇതിനുപുറമെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. 5,20,000 പേർ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നുണ്ട്. ഒന്നരലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടിരിക്കുകയാണെന്നും നാല് ദശലക്ഷത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നുണ്ട്.


ഇപ്പോഴിതാ റഷ്യക്കെതിരെ കടുത്ത  നടപടിയുമായി അമേരിക്ക രം​ഗത്തെത്തിയിരിക്കുകയാണ്. റഷ്യയുടെ യുഎൻ പ്രതനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച് പുറത്താക്കിയത്. ഇവരോട് മാർച്ച് 7 നകം രാജ്യം വിടാൻ നിർദേശം നൽകിയിട്ടുണ്ട്.  റഷ്യൻ നയതന്ത്രജ്ഞർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അമേരിക്ക വ്യക്തമാക്കിയപ്പോൾ അമേരിക്കയുടെ നീ നടപടി സമ്പൂർണ തത്വലംഘനമാണെന്ന് റഷ്യയും പ്രതികരിച്ചു.


Also Read: Viral Video: മേഘങ്ങളെ ചുംബിക്കുന്ന തിരമാലകൾ..! വീഡിയോ വൈറൽ


ഇതിനിടയിൽ യുഎൻ പൊതുസഭയിൽ ഇന്ത്യ സ്വന്തം നിലപാട് അറിയിച്ചു. യുക്രൈനിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും. പ്രശ്നങ്ങൾ നയതന്ത്ര ഇടപെടലുകളിലൂടെ പരിഹരിക്കണമെന്നും യുക്രൈനിന് മരുന്ന് അടക്കമുള്ള സഹായം ഇന്ത്യ എത്തിക്കുമെന്നും  ഇന്ത്യ യുഎൻ പൊതുസഭയിൽ വ്യക്തമാക്കി.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.