73 വർഷത്തെ ചരിത്രത്തിൽ നാറ്റോ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് യുക്രൈനിലെ റഷ്യയുടെ അധിനിവേശം. നാറ്റോ പ്രദേശത്തിന്റെ കിഴക്കൻ അതിർത്തിയിലാണ് യുദ്ധം നടക്കുന്നത്. റഷ്യ അടുത്തതായി തങ്ങളെ ആക്രമിക്കുമെന്ന് സഖ്യത്തിലെ പല അംഗങ്ങളും ഭയപ്പെടുന്നു. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നിവ ഉൾപ്പെടുന്ന നാറ്റോ സഖ്യം കിഴക്കൻ യൂറോപ്പിലേക്ക് അധിക സൈനികരെ അയക്കുകയാണ്. അതേസമയം യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കാൻ പദ്ധതിയില്ലെന്ന് യുകെയും യുഎസും നേരത്തെ അറിയിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റഷ്യ യുദ്ധം തുടങ്ങിയതോടെ യുക്രൈനിലെ സാഹചര്യം കലുഷിതമാണ്. യുക്രൈനെ റഷ്യ ആക്രമിക്കുന്നത് ഭയത്തോടെയാണ് ലോകം മുഴുവൻ നോക്കി കാണുന്നത്. നാറ്റോയുടെ അനാവശ്യ ഇടപെടലാണ് യുദ്ധ സാഹചര്യമൊരുക്കിലതെന്നാണ് റഷ്യയുടെ ആരോപണം. നാറ്റോ വിപുലീകരണത്തിന് യുക്രൈനെ പങ്കാളിയാക്കുന്നത് റഷ്യ അം​ഗീകരിക്കുന്നില്ല. യുക്രൈനെ നാറ്റോ വിപുലീകരണത്തിൽ പങ്കാളിയാക്കുന്നതിന് റഷ്യ എന്തുകൊണ്ടാണ് എതിര് നിൽക്കുന്നത്?


Also Read: Russia-Ukraine War Live : കീവില്‍ വന്‍ സ്ഫോടനം; കീഴടങ്ങാൻ വിസമ്മതിച്ചതിന് റഷ്യൻ സൈനികർ 13 യുക്രൈൻ സൈനികരെ വധിച്ചതായി റിപ്പോര്‍ട്ട്


 


എന്താണ് നാറ്റോ?


1949 ൽ യുഎസ്, കാനഡ, യുകെ, ഫ്രാൻസ് എന്നിവയുൾപ്പെടെ 12 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ). ഏതെങ്കിലും ഒരു അംഗരാജ്യത്തിനെതിരെ സായുധ ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാൻ അംഗങ്ങൾ സമ്മതിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റഷ്യ യുറോപ്പിലേക്ക് വളരുന്നത് തടയുക എന്നതായിരുന്നു നാറ്റോയുട യഥാർഥ ലക്ഷ്യം.


1955-ൽ കിഴക്കൻ യൂറോപ്യൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സ്വന്തം സൈനിക സഖ്യം സൃഷ്ടിച്ചുകൊണ്ട് സോവിയറ്റ് റഷ്യ നാറ്റോയോട് പ്രതികരിച്ചു, ഇത് വാർസോ ഉടമ്പടി എന്നാണ് അറിയപ്പെട്ടിരുന്നത്. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് വാർസോ ഉടമ്പടിയിലുണ്ടായിരുന്ന രാജ്യങ്ങൾ നാറ്റോ അംഗങ്ങളായി മാറി. 30 അം​ഗങ്ങളാണ് ഇപ്പോൾ നാറ്റോ സഖ്യത്തിനുള്ളത്.


നാറ്റോയുമായും യുക്രൈനുമായും റഷ്യയുടെ ഇപ്പോഴത്തെ പ്രശ്നം എന്താണ്?


റഷ്യയുടെയും യൂറോപ്യൻ യൂണിയന്റെയും അതിർത്തിയിലുള്ള ഒരു മുൻ സോവിയറ്റ് റിപ്പബ്ലിക്കാണ് യുക്രൈൻ. റഷ്യക്കാരുടെ ഒരു വലിയ ജനസംഖ്യ തന്നെ യുക്രൈനിലുണ്ട്. റഷ്യയുമായി അടുത്ത സാമൂഹികവും സാംസ്കാരികവുമായ ബന്ധവും യുക്രൈനുണ്ട്. യുക്രൈനെ റഷ്യയുടെz തന്നെ ഭാ​ഗമായിട്ടാണ് ക്രെംലിൻ കാണുന്നത്. യുക്രൈൻ ശരിക്കും റഷ്യയുടെ ഭാഗമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിൻ അടുത്തിടെ പറഞ്ഞു.


എന്നിരുന്നാലും, സമീപ വർഷങ്ങളിൽ യുക്രൈൻ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും ചേരാനുള്ള ശ്രമത്തിലാണ്. അതിന്റെ ലക്ഷ്യങ്ങൾ യുക്രൈന്റെ ഭരണഘടനയിൽ എഴുതിയിട്ടുണ്ട്. യുക്രൈൻ നിലവിൽ ഒരു നാറ്റോയിൽ പങ്കാളിത്തമുള്ള രാജ്യമാണ്. ഭാവിയിൽ എപ്പോഴെങ്കിലും സഖ്യത്തിൽ ചേരാൻ യുക്രൈനെ അനുവദിച്ചേക്കാമെന്ന ധാരണയുണ്ടെന്നാണ് ഇതിനർത്ഥം. അതൊരിക്കലും നടക്കില്ലെന്ന് പാശ്ചാത്യ ശക്തികളിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നാണ് റഷ്യയുടെ ആവശ്യം.


എന്നാൽ യുക്രൈനെ നാറ്റോയിൽ പങ്കാളിയാകുന്നതിൽ നിന്ന് തടയില്ലെന്നാണ് യുഎസിന്റെയും സഖ്യകക്ഷികളുടെയും നിലപാട്. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ അതിന് സ്വന്തം സുരക്ഷാ സഖ്യങ്ങൾ തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.


Also Read: Russia Ukraine War: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നിലെ യഥാർഥ കാരണം?; പുടിന്റെ ലക്ഷ്യം 'ഒരൊറ്റ റഷ്യ'?


 


നാറ്റോ വിപുലീകരണം മാത്രമാണോ റഷ്യയുടെ പ്രശ്നം? റഷ്യ മറ്റെന്താണ് ആശങ്കപ്പെടുന്നത്?


റഷ്യയിൽ കടന്നുകയറാൻ പാശ്ചാത്യ ശക്തികൾ സഖ്യത്തെ ഉപയോഗിക്കുകയാണെന്നും കിഴക്കൻ യൂറോപ്പിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നാറ്റോ ആഗ്രഹിക്കുന്നുവെന്നും പ്രസിഡന്റ് പുതിൻ അവകാശപ്പെടുന്നു. നാറ്റോ കിഴക്കിലേക്ക് വികസിക്കില്ലെന്ന് 1990-ൽ നൽകിയ ഉറപ്പ് യുഎസ് ലംഘിച്ചുവെന്ന് പുതിൻ മുൻപ് വാദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു വാഗ്ദാനം നൽകിയിട്ടില്ലെന്നാണ് അമേരിക്ക പറയുന്നത്. തങ്ങളുടെ അംഗരാജ്യങ്ങളിൽ വളരെക്കുറച്ച് മാത്രമേ റഷ്യയുമായി അതിർത്തി പങ്കിടുന്നുള്ളൂവെന്നും അതൊരു പ്രതിരോധ സഖ്യമാണെന്നും നാറ്റോ പറയുന്നു.


2014ന്റെ തുടക്കത്തിൽ യുക്രൈനിലുള്ളവർ അവരുടെ റഷ്യൻ അനുകൂല പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കിയതിന് തൊട്ടുപിന്നാലെ, റഷ്യ യുക്രൈന്റെ തെക്കൻ ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുത്തു. കിഴക്കൻ യുക്രൈനിലെ വലിയൊരു പ്രദേശം പിടിച്ചടക്കിയ റഷ്യൻ അനുകൂല വിഘടനവാദികളെയും അത് പിന്തുണച്ചു.


നാറ്റോ ഇടപെട്ടില്ല, എന്നാൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി സഖ്യസേനയെ വിന്യസിച്ചുകൊണ്ട് നാറ്റോ പ്രതികരിച്ചു. റഷ്യ നാറ്റോയുടെ പ്രദേശം ആക്രമിച്ചാൽ ഒരു "ട്രിപ്പ്‌വയർ" ആയിട്ടാണ് ഈ സേനകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നിവിടങ്ങളിൽ നാല് ബഹുരാഷ്ട്ര ബറ്റാലിയൻ വലിപ്പത്തിലുള്ള യുദ്ധഗ്രൂപ്പുകളും റൊമാനിയയിൽ ഒരു മൾട്ടിനാഷണൽ ബ്രിഗേഡുമുണ്ട്. അംഗരാജ്യങ്ങളുടെ അതിർത്തികൾ ലംഘിക്കുന്ന റഷ്യൻ വിമാനങ്ങളെ തടയാൻ ബാൾട്ടിക് സംസ്ഥാനങ്ങളിലും കിഴക്കൻ യൂറോപ്പിലും എയർ പോലീസിംഗ് വിപുലീകരിച്ചു. ഈ ശക്തികളെ പുറത്താക്കണമെന്ന് റഷ്യ പറഞ്ഞു.


ഇപ്പോഴത്തെ പ്രതിസന്ധിയിൽ നാറ്റോ എന്താണ് ചെയ്തത്?


നാറ്റോയുടെ കിഴക്കൻ അതിർത്തികൾ ശക്തിപ്പെടുത്തുന്നതിനായി അമേരിക്ക ഏകദേശം 3,000 അധിക സൈനികരെ പോളണ്ടിലേക്കും റൊമാനിയയിലേക്കും അയച്ചിട്ടുണ്ട്. കൂടാതെ 8,500 യുദ്ധ-സജ്ജരായ സൈനികരോട്d തയാറായിരിക്കാനും നിർദേശമുണ്ട്.


ജാവലിൻ ആന്റി ടാങ്ക് മിസൈലുകളും സ്റ്റിംഗർ വിമാനവേധ മിസൈലുകളും ഉൾപ്പെടെ 200 മില്യൺ ഡോളർ വിലമതിക്കുന്ന ആയുധങ്ങളും അയച്ചു. കൂടാതെ യുക്രൈനിന് യുഎസ് നിർമ്മിത ആയുധങ്ങൾ നൽകാൻ മറ്റ് നാറ്റോ രാജ്യങ്ങളെ അനുവദിച്ചു. യുകെ 2,000 ഹ്രസ്വദൂര ടാങ്ക് വേധ മിസൈലുകൾ യുക്രൈന് നൽകി, പോളണ്ടിലേക്ക് 350 സൈനികരെ കൂടി അയച്ചു, 900 സൈനികരെ അധികമായി വിന്യസിച്ച് എസ്തോണിയയിൽ അതിന്റെ ശക്തി ഇരട്ടിയാക്കി.


തെക്കൻ യൂറോപ്പിലേക്ക് കൂടുതൽ RAF ജെറ്റുകളും മറ്റ് നാറ്റോ യുദ്ധക്കപ്പലുകൾക്കൊപ്പം കിഴക്കൻ മെഡിറ്ററേനിയൻ പട്രോളിംഗിനായി ഒരു റോയൽ നേവി കപ്പലും അയച്ചിട്ടുണ്ട്. യുക്രൈനിലെ റഷ്യൻ അധിനിവേശം മൂലമുണ്ടാകുന്ന മാനുഷിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പിന്തുണ നൽകാൻ 1,000 സൈനികരെ സജ്ജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഡെൻമാർക്ക്, സ്പെയിൻ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നിവയും കിഴക്കൻ യൂറോപ്പിലേക്കും കിഴക്കൻ മെഡിറ്ററേനിയനിലേക്കും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അയച്ചിട്ടുണ്ട്.


നാറ്റോ ഇപ്പോൾ എന്താണ് ചെയ്യാൻ ഒരുങ്ങുന്നത്?


നാറ്റോ നൂറുകണക്കിന് യുദ്ധവിമാനങ്ങളും കപ്പലുകളും തയാറാക്കി കഴിഞ്ഞു. റഷ്യയുമായും യുക്രൈനുമായുള്ള അതിർത്തിയിൽ സൈനികരുടെ എണ്ണം വർധിപ്പിക്കും. ഇതിന് 40,000 സൈനികർ വരെ അടങ്ങുന്ന അതിന്റെ പ്രതിരോധ സേനയെ സജീവമാക്കാൻ കഴിയും. കൂടാതെ റൊമാനിയ, ബൾഗേറിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിൽ പോളണ്ടിലും ബാൾട്ടിക് റിപ്പബ്ലിക്കിലും ഉള്ളതിന് സമാനമായ കൂടുതൽ യുദ്ധഗ്രൂപ്പുകളെ സജ്ജമാക്കാനും ഇതിന് കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.