പാരീസ്: ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നാറ്റോ സഖ്യത്തിന്റെ പക്കലും ആണവായുധമുണ്ടെന്ന് മനസ്സിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യെവ്സ് ലെ ഡ്രിയാൻ. നിങ്ങളുടെ ചരിത്രത്തിൽ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന പുടിന്റെ ഭീഷണി, യുക്രൈൻ സംഘർഷത്തിൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നായിരുന്നു ലെ ഡ്രിയാന്റെ പ്രതികരണം. ഫ്രഞ്ച് ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു ജീൻ യെവ്സ് ലെ ഡ്രിയാന്റെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സൈനിക നീക്കം ആരംഭിച്ചത് മുതൽ റഷ്യ 203 ആക്രമണങ്ങളാണ് നടത്തിയതെന്ന് യുക്രൈൻ വ്യക്തമാക്കി. ചെര്‍ണോബില്‍ ആണവനിലയം ഉൾപ്പെടുന്ന മേഖല റഷ്യൻ സൈന്യം നിയന്ത്രണത്തിലാക്കി. യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോരാട്ടത്തിന്റെ ആദ്യ ദിനത്തിൽ 137 പേർ മരിച്ചതായും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്.


ALSO READ: Russia - Ukraine War: ഒഡേസ, ഖാർകിവ് സർവകലാശാലകളിൽ കുടുങ്ങി 213 മലയാളി വിദ്യാർഥികൾ; സ്ഥിതി ആശങ്കജനകം


റഷ്യയുടെ സൈനിക നടപടിക്ക് പിന്നാലെ നാറ്റോ, സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ സജീവമാക്കി. ഇതിനിടെ, റഷ്യക്കെതിരായ പുതിയ ഉപരോധങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.