റഷ്യയുടെ COVID19 വാക്സിന്‍ സുരക്ഷിത൦? കുത്തിവെപ്പെടുത്ത് പ്രതിരോധ മന്ത്രി
കുത്തിവെപ്പ് എടുക്കുന്ന മന്ത്രിയുടെ വീഡിയോ ഇന്ത്യയുടെ റഷ്യന്‍ എംബസ്സിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
മോസ്കോ: റഷ്യ വികസിപ്പിച്ച കൊറോണ വൈറസ് വാക്സിന്‍ സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താന്‍ കുത്തിവെപ്പെടുത്ത് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു. റഷ്യയുടെ COVID 19 വാക്സിന്‍ സുരക്ഷിതമെന്ന ആദ്യ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി തന്നെ കുത്തിവെപ്പെടുത്ത് രംഗത്തെത്തിയത്.
ചിലവ് കുറഞ്ഞ കൊറോണ വാക്സിന്‍; ഇന്ത്യന്‍ കമ്പനിയുമായി കൈക്കോര്‍ത്ത് യുഎസ്
കുത്തിവെപ്പ് എടുക്കുന്ന മന്ത്രിയുടെ വീഡിയോ ഇന്ത്യയുടെ റഷ്യന്‍ എംബസ്സിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യാന്തര കൂട്ടായ്മകളായ ഷാങ്ഹായ് സഹകരണ സംഘടന, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്, കണ്‍ട്രീസ് ഓഫ് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി എന്നിവിടങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ക്ക് മുന്‍പില്‍ റഷ്യ വാക്സിനെപ്പറ്റി വിശദീകരിച്ചിരുന്നു.
ഒക്സ്ഫോര്‍ഡ് വാക്സിന്‍; ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഉടന്‍!!
വാക്സിന്‍ ഫലപ്രദമാണെന്ന പഠനഫലം പുറത്ത് വന്നെങ്കിലും കുറഞ്ഞ കാലയളവില്‍ വികസിപ്പിച്ച വാക്സിനായതിനാല്‍ ഇതിനെ പ്രോഹത്സാഹിപ്പിക്കില്ലെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന. വാക്സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കപ്പെടാത്തതിനാലാണ് പ്രോഹത്സാഹിപ്പിക്കാത്തതെന്നും വെള്ളിയാഴ്ച ലോകാരോഗ്യ സംഘടന വ്യക്തമാക്കി.വാക്സിന്‍ സുരക്ഷിതമാണെന്ന് മറ്റ് ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനാണ് റഷ്യയുടെ ശ്രമ൦. സ്പുട്നിക്-5 എന്ന പേരിലാണ് റഷ്യ വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്.