ചിലവ് കുറഞ്ഞ കൊറോണ വാക്സിന്‍; ഇന്ത്യന്‍ കമ്പനിയുമായി കൈക്കോര്‍ത്ത് യുഎസ്

കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ വാക്സിന്‍ വികസിപ്പിനായാണ്‌ ഇവരുടെ നീക്കം.  

Last Updated : Aug 29, 2020, 02:24 PM IST
  • ബെയ്ലര്‍ വികസിപ്പിച്ച റീകോമ്പിനന്റ് പ്രോട്ടീന്‍ വാക്‌സീന്‍റെ നിര്‍മ്മാണത്തിനായാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഇയ്ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.
  • വാക്സിന്റെ പരീക്ഷണങ്ങളും വാണിജ്യ കാര്യങ്ങളും ഇനി ഏകോപിപ്പിക്കുക ബിഇയായിരിക്കും.
ചിലവ് കുറഞ്ഞ കൊറോണ വാക്സിന്‍; ഇന്ത്യന്‍ കമ്പനിയുമായി കൈക്കോര്‍ത്ത് യുഎസ്

ഹൂസ്റ്റണ്‍: കൊറോണ വാക്സിന്‍ നിര്‍മ്മാണത്തിനു ഇന്ത്യന്‍ കമ്പനിയുമായി കൈക്കോര്‍ത്ത് യുഎസ്. യുഎസിലെ ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിനാണ് ഇന്ത്യന്‍ കമ്പനിയുമായി കൈക്കോര്‍ക്കുന്നത്.

Covid വാക്സിന്‍: അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍, അനുമതി നല്‍കി കേന്ദ്രം!!

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡുമായാണ് (ബിഇ) ബിസിഎം ലൈസന്‍സിംഗ് കരാറില്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ വാക്സിന്‍ വികസിപ്പിനായാണ്‌ ഇവരുടെ നീക്കം. 

ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണ൦; ശുഭപ്രതീക്ഷ നല്‍കി പ്രാഥമിക ഫലം!!

ബെയ്ലര്‍ വികസിപ്പിച്ച റീകോമ്പിനന്റ് പ്രോട്ടീന്‍ വാക്‌സീന്‍റെ നിര്‍മ്മാണത്തിനായാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഇയ്ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. വാക്സിന്റെ പരീക്ഷണങ്ങളും വാണിജ്യ കാര്യങ്ങളും ഇനി ഏകോപിപ്പിക്കുക ബിഇയായിരിക്കും. സാര്‍സ്, മെര്‍സ് എന്നിവയ്ക്കുള്ള വാക്സിനുകളും ഇവര വികസിപ്പിക്കുന്നുണ്ട്. 

ഒക്സ്ഫോര്‍ഡ് വാക്സിന്‍; ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഉടന്‍‍!!

പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടന്നുവരികയാണെന്നും അടുത്ത വര്‍ഷത്തോടെ വാക്സിന്‍ എത്ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും ബിസിഎം അധികൃതര്‍ പറഞ്ഞു. വാക്സിന്‍ വിജയകരമായാല്‍ കുറഞ്ഞ ചിലവില്‍ ഡോസ് ഇന്ത്യയിലെത്തിക്കാനാകുമെന്ന് ബിഇ അറിയിച്ചു.

Trending News