ഒക്സ്ഫോര്‍ഡ് വാക്സിന്‍; ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഉടന്‍‍!!

ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് കമ്പനി ആസ്ത്ര\ സെനയ്ക്കൊപ്പം ചേര്‍ന്ന് വികസിപ്പിച്ച ADZ-1222 എന്ന വാക്സിന്റെ പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നത്. 

Last Updated : Aug 20, 2020, 07:21 PM IST
  • വാക്സിന്‍ ശരീരത്തിലുണ്ടാക്കുന്ന പ്രതിരോധ പ്രതികരണം, പാര്‍ശ്വഫലങ്ങള്‍, സുരക്ഷിതത്വം തുടങ്ങിയവയാണ് മുഖ്യമായു൦ പരീക്ഷിക്കുന്നത്.
  • ഡോസ് നല്‍കി 58 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍ ഉണ്ടാകുക. പരീക്ഷണഫലം ആഗോളതലത്തില്‍ ലഭിച്ച മറ്റ് ഫലങ്ങളുമായി താരതമ്യം ചെയ്യും.
ഒക്സ്ഫോര്‍ഡ് വാക്സിന്‍; ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഉടന്‍‍!!

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല(Oxford University)യുടെ കൊറോണ വൈറസ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഈയാഴ്ച ഇന്ത്യയില്‍ ആരംഭിക്കു൦

ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് കമ്പനി ആസ്ത്ര\ സെനയ്ക്കൊപ്പം ചേര്‍ന്ന് വികസിപ്പിച്ച ADZ-1222 എന്ന വാക്സിന്റെ പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നത്. ഒരു COVID 19 വാക്സിന്റെ അവസാന ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടക്കുന്നത് ഇതാദ്യമായാണ്. തദ്ദേശിയ വാക്സിനുകളായ കൊവാക്സിനും (Covaxin) സൈകോവ്-ഡിയും ആദ്യ ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. 

കോവിഡ് വാക്‌സിന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴിസിറ്റിയുടെ പരീക്ഷണ൦, ആദ്യഘട്ടം വിജയം!!

10 കേന്ദ്രങ്ങളില്‍ നിന്നുള്ള 1600ഓളം പേരിലാണ് സെറ൦ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പരീക്ഷണം നടത്തുക. കഴിഞ്ഞ 8-9 മാസത്തോളമായി കൊറോണ വൈറസ് (Corona Virus) ബാധിക്കാത്ത 20-50 വയസിനു൦ ഇടയില്‍ പ്രായമുള്ളവരിലാണ് വാക്സിന്‍ (Corona Vaccine) പരീക്ഷിക്കുക. ഇന്ത്യയ്ക്ക് പുറമേ ബ്രസീലിലും അമേരിക്കയിലും ഈ വാക്സിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണ്.

Covid വാക്സിന്‍: അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍, അനുമതി നല്‍കി കേന്ദ്രം!!

ഓരോ ഡോസ് വീതമാണ് വാക്സിന്‍ നല്‍കുക. രണ്ടു ആഴ്ചയില്‍ ഒരിക്കലാകും വാക്സിന്‍ നല്‍കുക. പ്രാഥമിക പരീക്ഷണഫലങ്ങള്‍ പ്രകാരം രണ്ടു ഡോസ് ലഭിച്ചവരിലാണ് കൂടുതല്‍ പ്രതിരോധ പ്രതികരണം ഉണ്ടായത്. വാക്സിന്‍ ശരീരത്തിലുണ്ടാക്കുന്ന പ്രതിരോധ പ്രതികരണം, പാര്‍ശ്വഫലങ്ങള്‍, സുരക്ഷിതത്വം തുടങ്ങിയവയാണ് മുഖ്യമായു൦ പരീക്ഷിക്കുന്നത്. 

അമ്മ വികസിപ്പിച്ച വാക്സിന്‍, പരീക്ഷണം മക്കളില്‍....

ഡോസ് നല്‍കി 58 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍ ഉണ്ടാകുക. പരീക്ഷണഫലം ആഗോളതലത്തില്‍ ലഭിച്ച മറ്റ് ഫലങ്ങളുമായി താരതമ്യം ചെയ്യും. നവംബര്‍-ഡിസംബര്‍ മാസത്തോടെ പരീക്ഷണം അവസാനിപ്പിക്കാനാണ് സെറ൦ പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ഡോസ് ഒന്നിന് 250 രൂപ മുതല്‍ 300 രൂപ വരെ ഈടാക്കി രാജ്യത്ത് ഈ വാക്സിന്‍ ലഭ്യമാക്കും. 

Trending News