മോസ്കോ: Russia Ukraine War: യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രൈന്‍ (Ukraine) പോരാട്ടം  നിര്‍ത്തുകയും മോസ്കോയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യണമെന്നും എന്നാൽ മാത്രമേ റഷ്യ സൈനിക നടപടി അവസാനിപ്പിക്കുകയുള്ളുവെന്ന് റഷ്യന്‍ പ്രസിഡന്‍റ് . 


COMMERCIAL BREAK
SCROLL TO CONTINUE READING

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായുള്ള സംഭാഷണത്തിലാണ് പുടിന്‍ നിലപാട് അറിയിച്ചത്. കൃത്യമായ പദ്ധതിയോട് കൂടിയാണ് നിലവിലെ ഓപ്പറേഷന്‍ നടക്കുന്നതെന്നും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് കരുതുന്നതെന്നും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: Russia Ukraine War: ഖാർകീവിലെ മുഴുവൻ പേരെയും ഒഴിപ്പിച്ചു; ശ്രദ്ധ ചെലുത്തുന്നത് സുമിയിലെന്ന് കേന്ദ്ര സർക്കാർ


ഇതിനിടയിൽ വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈലാക്രമണം നടത്തിയെന്നും എട്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചെന്നും  യുക്രൈന്‍ ആരോപിച്ചിട്ടുണ്ട്.  


കനത്ത പോരാട്ടത്തിനിടയിൽ മരിയുപോള്‍ (Mariupol) നഗരപരിധിയില്‍ ഒഴിപ്പിക്കലിനായി വീണ്ടും വെടിനിർത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ (Russia). ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനാണ് റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. 


Also Read: Viral Video: രവീന്ദ്ര ജഡേജയെ അനുകരിച്ച് ആനക്കുട്ടി! വീഡിയോ വൈറൽ


മരിയുപോളിൽ നിന്ന് ബിൽമാക് വഴി സപ്രോഷ്യയിലേക്കുള്ള പാതയിലൂടെയാണ് ഒഴിപ്പിക്കൽനടക്കുന്നത്. ഒരു വശത്ത് ഒഴിപ്പിക്കൽ തുടരുമ്പോഴും തന്ത്രപ്രധാന മേഖലകൾ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് റഷ്യ. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.