റിയാദ്: യമനിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ സൗദി സഖ്യസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണതിന് പിന്നാലെ വ്യോമാക്രമണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഹൂതി വിമതരാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് സൂചന.


വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 


ശത്രുക്കളുടെ വിമാനം വെടിവെച്ചിട്ടുവെന്ന് ഹൂതി വിമതര്‍ അറിയിച്ചിരുന്നു.  മാത്രമല്ല ഇതിന് പിന്നാലെ സൗദിയും വാര്‍ത്ത സ്ഥിരീകരിച്ചു.


ആകാശത്തു നിന്ന് ഭൂമിയിലേക്ക് തൊടുക്കുന്ന മിസ്സൈലുമായി വന്ന യുദ്ധ വിമാനമാണ് തകര്‍ത്തതെന്നാണ് ഹൂതി വിമതരുടെ വിശദീകരണം. ഇതിന് പിന്നാലെയായിരുന്നു സൗദിയുടെ യമനിലെ ജനവാസ മേഖലയില്‍ വ്യോമാക്രമണം നടത്തിയത്. 


വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും യു.എന്‍ അറിയിച്ചു.