Scary Video: കടലാമയാണെന്ന് കരുതി, പക്ഷേ വന്നത് ചില്ലറക്കാരനല്ല; മത്സ്യത്തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Viral Video: മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന്റെയും മറ്റും നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുള്ളതാണ്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ ശരിക്കും ഭയപ്പെടുത്തുന്നതാണ്.
കടലിൽ മീൻ പിടിക്കാൻ പോകുന്നത് തന്നെ വളരെ സാഹസികമായ ഒരു കാര്യമാണ്. അതും ഒരു കയാക്കിൽ പോകുന്നത്. അതിലേറെ അപകടം നിറഞ്ഞതാണ്. ചിലപ്പോൾ ഇത് മറിയാനുള്ള സാഹചര്യമുണ്ട്. അല്ലെങ്കിൽ സ്രാവ് തിമിംഗലം പോലുള്ള ആക്രമിക്കാനുമുള്ള സാധ്യതയേറെയാണ്. അത്തരത്തിൽ ഒരാൾ മീൻ പിടിക്കുന്നതിനിടെ ഒരു സ്രാവ് ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കയാക്കിൽ സഞ്ചരിച്ചിരുന്ന ഇയാൾക്കു നേരെ സ്രാവ് പാഞ്ഞടുക്കുകയാണ്. വീഡിയോ ശരിക്കും ഭയപ്പെടുത്തുന്നതാണ്.
ഒരാൾ തന്റെ ബോട്ടിൽ മീൻ പിടിക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് ഒരു ശബ്ദം കേട്ട് അയാൾ നോക്കിയപ്പോഴേക്കും സ്രാവ് ഇയാളുടെ കയാക്കിനെ ആക്രമിച്ചു കഴിഞ്ഞിരുന്നു. സെക്കന്റുകൾക്ക് ശേഷം, അത് വീണ്ടും വെള്ളത്തിലേക്ക് അപ്രത്യക്ഷമാകുകയും ചെയ്തു. ഭാഗ്യവശാൽ, അത് പിന്നീട് മത്സ്യത്തൊഴിലാളിയെ ആക്രമിക്കാൻ തിരികെ വന്നില്ല. സ്രാവ് വിശ്രമിക്കുന്നതിനിടെ ബോട്ട് വന്നത് ശല്യപ്പെടുത്തികാണുമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്റ് ചെയ്തിരിക്കുന്നത്.
Hawaii Nearshore Fishing എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് മത്സ്യത്തൊഴിലാളി പറഞ്ഞതിങ്ങനെ, “ഒരു ശബ്ദം കേട്ട്, തലയുയർത്തി നോക്കിയപ്പോൾ കയാക്കിന്റെ വശത്ത് തവിട്ടുനിറത്തിലുള്ള ഒരു സാധനം കണ്ടു. കടലാമയാണെന്നാണ് ആദ്യം കരുതിയത്. വളരെ വേഗത്തിലാണത് സംഭവിച്ചത്, ഞാൻ എന്റെ ഇടത് കാൽ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയും സ്രാവിന്റെ തലയിൽ ചവിട്ടുകയും ചെയ്തു. “നിങ്ങൾ എന്നോട് അത് വീണ്ടും ചെയ്യാൻ ആവശ്യപ്പെട്ടാൽ, എനിക്ക് അത് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. വീഡിയോ കാണുന്നതുവരെ സ്രാവ് കയാക്കിനെ ആക്രമിക്കുമെന്നാണ് ഞാൻ യഥാർത്ഥത്തിൽ കരുതിയത്.
1.1 മില്യൺ ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. വീഡിയോ 1.5K-ലധികം ലൈക്കുകൾ നേടി. മത്സ്യത്തൊഴിലാളി രക്ഷപ്പെട്ടതിലെ അത്ഭുതവും സന്തോഷവുമാണ് ഉപയോക്താക്കൾ എല്ലാവരും കമന്റിലൂടെ പങ്കിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...