Viral Video: ഒന്ന് ഗര്‍ജ്ജിച്ചതേയുള്ളൂ, കടുവയുമൊത്ത് ഫോട്ടോ എടുക്കുകയായിരുന്ന യുവാക്കള്‍ ഓടിയ ഓട്ടം!!

Viral Video: ഈ വീഡിയോയില്‍ രണ്ട് യുവാക്കള്‍ ഒരു കടുവയ്ക്കൊപ്പം  ഫോട്ടോ എടുക്കാന്‍ ശ്രമിയ്ക്കുന്നതയി കാണാം.  എന്നാല്‍ കാടുവ ഒന്ന് ഗര്‍ജ്ജിച്ചതോടെ സംഭവിച്ച കാര്യങ്ങള്‍  നെറ്റിസൺമാരിൽ ചിരി പടര്‍ത്തി

Written by - Zee Malayalam News Desk | Last Updated : May 17, 2023, 01:24 PM IST
  • ഈ വീഡിയോയില്‍ രണ്ട് യുവാക്കള്‍ ഒരു കടുവയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിയ്ക്കുന്നതയി കാണാം. എന്നാല്‍ കാടുവ ഒന്ന് ഗര്‍ജ്ജിച്ചതോടെ സംഭവിച്ച കാര്യങ്ങള്‍ നെറ്റിസൺമാരിൽ ചിരി പടര്‍ത്തി
Viral Video: ഒന്ന് ഗര്‍ജ്ജിച്ചതേയുള്ളൂ, കടുവയുമൊത്ത് ഫോട്ടോ എടുക്കുകയായിരുന്ന യുവാക്കള്‍ ഓടിയ ഓട്ടം!!

Viral Video: വ്യത്യസ്തമായ, എന്നാല്‍ മറ്റുള്ളവരെ അമ്പരപ്പിക്കുന്ന വീഡിയോകളും ഫോട്ടോകളും എടുക്കാന്‍ ഇന്ന് യുവാക്കള്‍ക്ക് വളരെ താത്പര്യമാണ്. അതിനായി എത്രമാത്രം കഷ്ടപ്പെടേണ്ടി വന്നാലും, അത് എത്രമാത്രം അപകടം നിറഞ്ഞതായാലും മുന്നിട്ടിറങ്ങാന്‍ അവര്‍ മടിക്കാറില്ല.

Also Read:  Karnataka CM Update: പുതിയ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കത്തിനിടെ സിദ്ധരാമയ്യയ്ക്കെതിരെ കടുത്ത ആരോപണവുമായി BJP നേതാവ്

ഇന്ന്  നമുക്കറിയാം, മൃഗങ്ങളുടെ വീഡിയോകള്‍, അല്ലെങ്കില്‍ വന്യമൃഗങ്ങളുമൊത്തുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ പെട്ടെന്ന് വൈറലാകാറുണ്ട്. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ പ്രശസ്തി നേടാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍  ഇന്ന് ആളുകള്‍ താത്പര്യം കാട്ടാറുണ്ട്‌.  ഇത്തരത്തിലുള്ള  വീഡിയോകള്‍ക്ക് ഇന്ന്  സോഷ്യല്‍ മീഡിയയില്‍ യാതൊരു ക്ഷാമവുമില്ല. ഇവയില്‍  ചിലത് വെറും തമാശയായി തോന്നാം എങ്കില്‍ ചിലത് തികച്ചും അപകടകരമാണ്.

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ഈ വീഡിയോയില്‍ രണ്ട് യുവാക്കള്‍ ഒരു കടുവയ്ക്കൊപ്പം  ഫോട്ടോ എടുക്കാന്‍ ശ്രമിയ്ക്കുന്നതയി കാണാം.  എന്നാല്‍ കാടുവ ഒന്ന് ഗര്‍ജ്ജിച്ചതോടെ സംഭവിച്ച കാര്യങ്ങള്‍  നെറ്റിസൺമാരിൽ ചിരി പടര്‍ത്തി എങ്കിലും ഗൗരവമായി പ്രതികരിച്ചവരും ഏറെയാണ്‌... സംഭവം നെറ്റിസൺമാരിൽനിന്ന് പ്രതികരണങ്ങളുടെ ഒരു നിരയ്ക്ക് കാരണമായി.

നമുക്കറിയാം, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മൃഗശാലകളിൽ വന്യ മൃഗങ്ങള്‍ക്കൊപ്പം  ഫോട്ടോകളും വീഡിയോകളും സെൽഫികളും എടുക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. അതുകൂടാതെ, അധികൃതരുടെ അനുവാദത്തോടെ  വന്യമൃഗങ്ങളെ വളര്‍ത്തുന്നവരും ഉണ്ട്.  
 
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അടുത്തിടെ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, രണ്ട് യുവാക്കള്‍ ഒരു കടുവയ്‌ക്കൊപ്പം ഫോട്ടോ ക്ലിക്കുചെയ്യാൻ ശ്രമിക്കുന്നതായി കാണാം. അതായത്, ചങ്ങലയിൽ ബന്ധിച്ചിരിക്കുന്ന ഈ കടുവയുടെ വളരെ അടുത്തായാണ് ഈ യുവാക്കള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നത്. യുവാക്കള്‍ കടുവയോട് വളരെ അപകടകരമായി അടുക്കുന്നത് കാണാം. 

വീഡിയോയില്‍  ഒരു കടുവയെ ചങ്ങലയില്‍ ബന്ധിച്ചിരിയ്ക്കുന്നതും അതിന് പിന്നിലായി രണ്ട് യുവാക്കള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം.  അവരുടെ സുഹൃത്ത്  ഫോട്ടോ എടുക്കുകയാണ് എന്നത് വീഡിയോയില്‍ വ്യക്തമാണ്‌. ശാന്തനായി കിടക്കുകയായിരുന്ന കടുവയെ വടികൊണ്ട് മുഖത്ത് അടിച്ച്  പ്രകോപിപ്പിക്കുകയാണ് മറ്റൊരു വ്യക്തി.  
 
തുടക്കത്തിൽ, കടുവ  വടി അവഗണിക്കാൻ ശ്രമിക്കുന്നതായി കാണാം. എന്നാല്‍ കടുവയെ പ്രകോപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ അത് ഉറക്കെ അലറുകയാണ്. കടുവ ഗര്‍ജ്ജിച്ച ആ നിമിഷം യുവാക്കള്‍ ഭയന്ന് പുറത്തേക്ക് ഓടുകയാണ്...!! 

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം:-

വടികൊണ്ട് കടുവയുടെ മുഖത്ത് അടിച്ചത്  അതിനെ പ്രകോപിപ്പിച്ചു. കടുവയുടെ അലര്‍ച്ച  യുവാക്കളെ ഭയപ്പെടുത്തി. അവര്‍ ജീവനും കൊണ്ട് ഓടിപ്പോകുകയാണ്.  ഓടി പുറത്തിറങ്ങിയ ഒരാള്‍ മുട്ടുകുത്തി നിലത്ത് ചുംബിച്ച് ഈശ്വരന് നന്ദി പറയുന്നത് കാണാം. ജീവന്‍ രക്ഷപെട്ട സന്തോഷത്തില്‍ ഇനി ഇത്തരം പരിപടിയ്ക്കില്ല എന്ന തരത്തില്‍ അയാള്‍ ആംഗ്യവും കാട്ടുന്നുണ്ട്. മറ്റൊരു യുവാവ്  ഭയന്ന് കരയുന്നതിനിടയിലും ശകാര വര്‍ഷം ചൊരിയുകയാണ്...!!   
  
രണ്ടു യുവാക്കള്‍ക്കും പരിക്ക് ഉണ്ടായില്ല എങ്കിലും കടുവയുടെ പിടിയില്‍ നിന്നും ജീവനോടെ രക്ഷപെട്ടതിന്‍റെ സന്തോഷം ഇരുവരുടെയും മുഖത്ത് കാണാമായിരുന്നു.    

@HasnaZarooriHai എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിന് ഏകദേശം 98.8K വ്യൂസ് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഈ വീഡിയോ നെറ്റിസൺമാരിൽ നിന്ന് പ്രതികരണങ്ങളുടെ ഒരു നിരയ്ക്ക് കാരണമായി.

ഇവര്‍ക്ക് ഈ ഒരു അനുഭവം ധാരാളമായിരിയ്ക്കും എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News