US School Shooting: അമേരിക്കയിലെ സ്കൂളിൽ വെടിവെയ്പ്; ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു, പ്രതി സ്വയം വെടിയുതിർത്ത് മരിച്ചു
Lowa School Shooting: പെറി ഹൈസ്‌കൂളിലാണ് സംഭവം. ആക്രമണത്തിൽ നിരവധി പേർക്ക് വെടിയേറ്റു.
ന്യൂയോർക്ക്: അമേരിക്കയിലെ അയോവയിലെ സ്‌കൂളിൽ പതിനേഴുകാരൻ നടത്തിയ വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. വെടിവെപ്പിൽ ആറ് പേർക്ക് പരിക്കേറ്റു. അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കുമാണ് പരിക്കേറ്റത്. പെറി ഹൈസ്‌കൂളിലാണ് സംഭവം. ആക്രമണത്തിൽ നിരവധി പേർക്ക് വെടിയേറ്റു. ഹൈസ്കൂൾ വിദ്യാർഥിയാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു.
സ്വയം വെടിയുതിർത്താണ് പ്രതി മരിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ അയോവ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഡിവിഷന്റെ അസിസ്റ്റന്റ് ഡയറക്ടർ മിച്ച് മോർട്ട്‌വെഡ് പറഞ്ഞു. 1,785 വിദ്യാർഥികളുള്ള പെറി കമ്മ്യൂണിറ്റി സ്കൂൾ ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ് ഈ സ്കൂൾ. ഡെസ് മോയിൻസിൽ നിന്ന് ഏകദേശം 64.37 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ആണ്.
ALSO READ: ഇറാനിൽ ഇരട്ട സ്ഫോടനം: 103 മരണം, ആക്രമണം ജനറൽ സുലൈമാനിയുടെ ശവകുടീരത്തിനടുത്ത്
ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം വിദ്യാർഥികൾ സ്കൂളിൽ തിരിച്ചെത്തിയ ആദ്യ ദിവസമായ വ്യാഴാഴ്ചയാണ് വെടിവെപ്പുണ്ടായത്. പോലീസ് സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി. ഈ വർഷം സ്കൂളുകളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. വിർജീനിയയിലെ മിഡ്‌ലോത്തിയനിൽ ജനുവരി മൂന്നിനുണ്ടായ സ്‌കൂൾ വെടിവെയ്പിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.