തായ്ലാൻഡിലെ ലോപ്ബുരി നഗരത്തിന്റെ ഐശ്വര്യമായിരുന്നു ഒരുകാലത്ത് തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കുരങ്ങന്മാർ. തായ്ലാൻഡിൽ സന്ദർശനത്തിനെത്തുന്ന വിദേശ സഞ്ചാരികൾ കുരങ്ങന്മാരോടൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും അവർക്ക് ഭക്ഷണം നൽകുവാനുമൊക്കെയായി തദ്ദേശവാസികൾക്ക് പണം നൽകുമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല, വിദേശങ്ങളിൽ നിന്നും കൊണ്ടുവരുന്ന പാക്ക്ഡ് ഭക്ഷണം പോലുള്ളവ ഈ കുരങ്ങന്മാർക്ക് ഇഷ്ടം പോലെ ലഭിക്കുമായിരുന്നു. കൊറോണ വ്യാപനത്തോടെ വിദേശ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ഈ കുരങ്ങന്മാർ പട്ടിണിയിലായി.


പട്ടിണി കടുത്തതോടെ തദ്ദേശവാസികളുടെ വീടുകളും കടകളും ആക്രമിച്ച് ഭക്ഷണ പദാർത്ഥങ്ങൾ കൈക്കലാക്കാൻ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ ഈ വാനരസേന. ചിലയിടങ്ങളിൽ കുരങ്ങന്മാരുണ്ട് സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. 


Also Read: ഉത്രയുടെ ആന്തരികാവയവത്തിൽ പാമ്പിൻ വിഷത്തോടൊപ്പം ഉറക്കഗുളികയുടെയും സാന്നിധ്യം..


നഗരത്തിലെ ഒരു സിനിമാ തീയറ്റർ ഇപ്പോൾ ഇവരുടെ താവളമായിരിക്കുകയാണ്. മാത്രമല്ല, മരണപ്പെടുന്ന കുരങ്ങന്മാരുടെ മൃതദേഹങ്ങൾ അവർ ഇവിടെ കൊണ്ടുവന്ന് സൂക്ഷിക്കുന്നു. 


ലൈഗികോസക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ കുരങ്ങന്മാർ പെറ്റുപെരുകുകയാണ്. ഇപ്പോൾ മനുഷ്യരുമായി സഹവർത്തിത്തത്തിനുള്ള സാഹചര്യമില്ല. അതുകൊണ്ട് ഇവയെ വന്ധീകരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതർ. വന്യജീവി സംരക്ഷണ വകുപ്പിലെ ജീവനക്കാരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


Also Read: കോവിഡിന് പിന്നാലെ ചൈനയില്‍ പുതിയ തരം വൈറസ്, അടുത്ത മഹാമാരിയ്ക്കുള്ള മുന്നറിയിപ്പ്...!!


പഴങ്ങൾ വെച്ച് കെണിയൊരുക്കി പിടിക്കുന്ന വാനരന്മാരെ ക്ലിനിക്കുകളിൽ എത്തിച്ച്, അനസ്തീഷ്യ കൊടുത്ത് ബോധ രഹിതരാക്കിയിട്ടാണ് വന്ധീകരിക്കുന്നത്. ഇപ്രകാരം വന്ധീകരിച്ച കുരങ്ങന്മാരിൽ അത് സൂചിപ്പിക്കുന്ന അടയാളം പച്ചകുത്തും.