കോവിഡിന് പിന്നാലെ ചൈനയില്‍ പുതിയ തരം വൈറസ്, അടുത്ത മഹാമാരിയ്ക്കുള്ള മുന്നറിയിപ്പ്...!!

അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി  ഗവേഷകര്‍.  പുതിയ പകര്‍ച്ചപ്പനി അപകടകാരിയായേക്കാമെന്നും  കരുതിയില്ലെങ്കില്‍ ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെടാമെന്നും വിലയിരുത്തല്‍... 

Last Updated : Jun 30, 2020, 08:08 AM IST
കോവിഡിന് പിന്നാലെ  ചൈനയില്‍  പുതിയ തരം വൈറസ്, അടുത്ത  മഹാമാരിയ്ക്കുള്ള മുന്നറിയിപ്പ്...!!

ബീജിംഗ്: അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി  ഗവേഷകര്‍.  പുതിയ പകര്‍ച്ചപ്പനി അപകടകാരിയായേക്കാമെന്നും  കരുതിയില്ലെങ്കില്‍ ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെടാമെന്നും വിലയിരുത്തല്‍... 

പന്നികളിലാണ്  ഈ വൈറസ്  ആദ്യം കണ്ടെത്തിയതെങ്കിലും ഇത് മനുഷ്യരെയും ബാധിക്കുമെന്നാണ് ഗവേഷകര്‍  പറയുന്നത്. 
നിലവില്‍ ഇത് പന്നികളില്‍ നിന്ന്  മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ല. അത് സംഭവിച്ചാല്‍ വലിയ ഭീഷണിയായി മാറിയേക്കാമെന്നാണ് മുന്നറിയിപ്പ്.

ഇത് മാറ്റങ്ങള്‍ സംഭവിച്ച്‌ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനും അതുവഴി ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. പന്നിപ്പനിക്ക് സമാനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പകര്‍ച്ചപ്പനിയെന്നാണ് റിപ്പോര്‍ട്ട്.  കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ വൈറസ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാമെന്ന മുന്നറിയിപ്പും  ഗവേഷകര്‍ നല്‍കുന്നു.

G4 EA H1N1 എന്നാണ് വൈറസിന് പേരിട്ടിരിക്കുന്നത്.  ചൈനയില്‍ തിരിച്ചറിഞ്ഞ ഈ പകര്‍ച്ചപ്പനിക്ക് 2009ല്‍ റിപ്പോര്‍ട്ട് ചെയ്ത പന്നിപ്പനിയുമായി ചില സാമ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Also read: കോ​വി​ഡി​ന്‍റെ ഭീകരാവസ്ഥ ഇനി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ, മുന്നറിയിപ്പുമായി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
 
മനുഷ്യന്‍റെ  കോശങ്ങളില്‍ പെരുകാനുള്ള കഴിവാണ് ജി4 ഇഎ എച്ച്‌1എന്‍1 (G4 EA H1N1) എന്ന വൈറസിനെ അപകടകാരിയാക്കുന്നത്.  ചൈനയിലെ കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവരില്‍ രോഗബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ ശാസ്ത്രജ്ഞര്‍  മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

മനുഷ്യരെ ബാധിക്കാന്‍ കടുത്ത സാധ്യതകളാണുള്ളതെന്നും അതുകൊണ്ട് ശക്തമായ നിരീക്ഷണം വേണമെന്നുമാണ് മുന്നറിയിപ്പ്. പുതിയ വൈറസായതിനാല്‍ മനുഷ്യര്‍ക്ക് ഈ വൈറസിനെതിരെ പ്രതിരോധശേഷി കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Trending News