തായ്ലൻഡ്: തായ്ലലൻഡിലെ ഒരു സൂപ്പർമാർക്കറ്റിൽ പർച്ചേസ് ചെയ്യാൻ എത്തിയ അതിഥിയെ കണ്ട് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരും ഉപഭോക്താക്കളും ഞെട്ടി. ഗോഡ്സില്ല (Godzilla) വേഴ്സസ് കോംഗിലെ രംഗം ഓർമ്മിപ്പിക്കും വിധമായിരുന്നു സൂപ്പർമാർക്കറ്റിൽ അരങ്ങേറിയ രംഗങ്ങൾ. ഈ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ ദൃശ്യങ്ങൾ വൈറലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഭീമൻ ഉടുമ്പ് (Monitor Lizard) സൂപ്പർമാർക്കറ്റിലെ റാക്കിൽ കയറിയിരിക്കുന്നതാണ് ജീവനക്കാർ കണ്ടത്. റാക്കിലൂടെ കയറിയ ഭീമൻ ഉടുമ്പ് വിശ്രമിക്കുന്നതിനായി റാക്കിലെ വസ്തുക്കൾ തട്ടിയിടുന്ന ശബ്ദം കേട്ടാണ് ജീവനക്കാർ ശ്രദ്ധിച്ചത്. തുടർന്ന് ജീവി റാക്കിന് മുകളിൽ വിശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് പിൻവലിക്കുന്നതിനകം പത്ത് ലക്ഷത്തോളം കാഴ്ചക്കാരെ നേടിയിരുന്നു. ഇപ്പോൾ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിലും യൂട്യൂബിലുമാണ് പ്രചരിക്കുന്നത്.


ALSO READ: Covid 19: ആഗോളതലത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 3 മില്യൺ കടന്നു; രോഗവ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്


ഭീമൻ ഉടുമ്പ് റാക്കിൽ വിശ്രമിക്കുന്നതിനിടെ സൂപ്പർമാർക്കറ്റ് (Super Market) നിരീക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഇത്തരം ഭീമൻ ഉടുമ്പുകൾ ബാങ്കോക്കിൽ സർവ സാധാരണയാണെന്നും രാജ്യത്തിൻറ മറ്റ് ഭാഗങ്ങളിലും ഇവയെ കണ്ട് വരുന്നുണ്ടെന്നും വീഡിയോ പങ്കുവച്ച മുണ്ടോ നൊമാഡ പറയുന്നു. എന്നാൽ ആദ്യമായാണ് ഒരു ഭീമൻ ഉടുമ്പ് സൂപ്പർമാർക്കറ്റിനുള്ളിൽ പ്രവേശിക്കുന്നത്.


ALSO READ: Russia-Ukraine Border Crisis : മൂന്നാം ലോകമഹായദ്ധത്തിലേക്ക്, മുന്നറിയിപ്പുമായി യുറോപ്പിലെ സൈനിക നിരീക്ഷകര്‍


ചത്ത മൃഗങ്ങളെയാണ് ഇവ ഭക്ഷിക്കാറുള്ളത്. ഇവ മനുഷ്യരെ പൊതുവെ ഉപദ്രവിക്കാറില്ലെന്നാണ് യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ മ്യൂസിയം ഓഫ് സുവോളജിയിലെ വിദഗ്ധർ പറയുന്നത്. തണുപ്പിൽ നിന്ന് രക്ഷ നേടുന്നതിനായാകാം ഉടുമ്പ് കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് മുമ്പ് ഇത്തരത്തിലുള്ള ഭീമൻ ഉടുമ്പ് 2016 ൽ ബാങ്കോക്കിലെ ലുമ്പിനി പാർക്കിലാണ് കാണപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.