Paris : അടുത്ത് ലോകമഹായുദ്ധത്തിന് (World War) ഇനി നാല് ആഴ്ചകള്‍ മാത്രമെന്ന് മുന്നറിയിപ്പുമായി Europe ലെ സൈനിക നിരീക്ഷകര്‍. Russia യും Ukraine നും തമ്മിലുള്ള അതിര്‍ത്തി പ്രശ്നമാണ് അടുത്ത ലോകമഹായുദ്ധത്തിന് കാരണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന നിരീക്ഷകര്‍.
ഉക്രെയിന്‍ അതിര്‍ത്തിയില്‍ പ്രകോപന പരമായി റഷ്യ 4000ത്തോളെ സൈനികരെ വിന്യസിച്ചതാണ് ഇപ്പോള്‍ അടുത്ത യുദ്ധത്തിനുള്ള ചര്‍ച്ചയ്ക്കായി വന്നിട്ടുള്ളത്. നിലവിലെ സഹചര്യം തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ള ഒരു ലോകമഹായുദ്ധം തന്നെ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് റഷ്യ സൈനിക നിരീക്ഷകനായ പാവേല്‍ ഫെല്‍ഗെന്‍ഹൗര്‍ ജാഗ്രത അറിയിക്കുന്നത്.
Day 3: #Russia Military build up continues near Ukraine border.
Video of military vehicles, tanks today reportedly from city of Karsnodar: pic.twitter.com/ItgkKyI1jo
— Joyce Karam (@Joyce_Karam) April 2, 2021
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്ന അതിവേഗത്തില്‍ തന്നെ ഗുരുതരമായി കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ ഇതൊന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും പക്ഷെ ഞങ്ങള്‍ക്ക് ഒരു മോശമായ സൂചനയാണെന ലഭിക്കുന്നത്. ഈ പ്രശ്നം വലുതായി ഒരു യൂറോപ്യന്‍ യുദ്ധ അല്ലെങ്കില്‍ ഒരു ലോകമഹായുദ്ധമായിട്ടോ മാറിയേക്കാമെന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്.
ASLO READ : World Happiest Countrys:ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ
കഴിഞ്ഞ ആഴ്ചയില്‍ റഷ്യയുടെ നീക്കത്തെ യുക്രെയിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് റസ്ലാന്‍ ഖോംചാക്ക് എതിര്‍ത്തിരുന്നു. യുക്രയിന് അതിര്‍ത്തിക്ക് സമീപം സേനയെ പടിതുയര്‍ത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യ പ്രകേപനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉക്രയിന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...