ജക്കാർത്ത: ഇന്തോനേഷ്യയിലെ ഒരു വാട്ടർപാർക്കിലെ വാട്ടർ സ്ലൈഡ് തകർന്ന് വൻ അപകടം. വാട്ടർ സ്ലൈഡ് പൊട്ടിയതോടെ ഏകദേശം 30 അടി താഴ്ചയിലേക്ക് സ്ലൈഡിലുണ്ടായിരുന്ന ആളുകള്‍ വീഴുകയായിരുന്നു. മെയ് ഏഴിനാണ് സംഭവം നടന്നത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണ് വാർത്ത മാധ്യമങ്ങളിെത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്തോനേഷ്യയിലെ സുരബായ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കെഞ്ചരന്‍ വാട്ടര്‍ പാര്‍ക്കിലാണ് അപകടം നടന്നത്. അപ്രതീക്ഷിതമായി സ്ലൈഡിന്റെ ഒരു ഭാ​ഗം പൊട്ടി വീഴുകയായിരുന്നു. 30 അടി താഴ്ചയിലുള്ള കോണ്‍ക്രീറ്റ് തറയിലേക്കാണ് സ്ലൈഡിലുണ്ടായിരുന്ന ആളുകൾ വീണത്. ഇതിന് പിന്നാലെ ആളുകള്‍ പേടിച്ച് നിലവിളിക്കുന്നതും അപകടം നടന്ന സ്ഥലത്തേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും. 



Also Read: Shocking Video: ടിബറ്റ് എയർലൈൻസിന്‍റെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വന്‍ തീപിടിത്തം, വീഡിയോ വൈറല്‍


 


അതേസമയം സ്ലൈഡിനുള്ളിൽ കുടുങ്ങിയ 16 പേരിൽ എട്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ മൂന്ന് പേരുടെ നില ​ഗുരുതരമായിരുന്നു. ഇവരുടെ എല്ലുകൾ ഒടിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ കൃത്യമായ കാര്യം വ്യക്തമായിട്ടില്ലെങ്കിലും കാലപ്പഴക്കം ചെന്ന സ്ലൈഡാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.