ജറുസലേം: വടക്കൻ ഇസ്രായേലിലെ അതിസുരക്ഷാ കേന്ദ്രത്തിൽ നിന്ന് ആറ് തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് തടവുകാർ ജയിൽ (Prison) ചാടിയത്. ഇസ്രായേലിലെ അതീവ സുരക്ഷ ഒരുക്കിയിരിക്കുന്ന ഗിൽബോവ (Gilboa) ജയിലിൽ നിന്നാണ് തടവുകാർ രക്ഷപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തടവുകാരെ അവരുടെ സെല്ലുകളിൽ നിന്ന് കാണാതായതായും ആറ് പേർ രക്ഷപ്പെട്ടതായും കണ്ടെത്തിയെന്ന് പോലീസ് വക്താവ് എലി ലെവി ഇസ്രായേലി കാൻ റേഡിയോയോട് പറഞ്ഞു. ഇസ്രായേലിന്റെ ശക്തമായ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിൽ നിന്നുള്ള പോലീസും സൈനികരും ഏജന്റുമാരും തിരച്ചിലിൽ നടത്തുകയാണ്. ഗിൽബോവയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് സ്നിഫർ നായ്ക്കളെ വിന്യസിക്കുകയും ചെക്ക് പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്തു.


ALSO READ: താലിബാന് മുന്നിൽ Panjshir വീണതായി റിപ്പോ‌‌‌ർട്ട്; നിഷേധിച്ച് പ്രതിരോധ സേന


ഒരേ ജയിൽ സെല്ലിൽ ഉണ്ടായിരുന്നവരാണ് രക്ഷപ്പെട്ടതെന്നും പുറത്തുനിന്നുള്ള സഹായം ലഭിച്ചതായി സംശയിക്കുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെല്ലിലെ ഒരു ടോയ്‌ലറ്റിന് താഴെ നിന്ന് തുരങ്കം കുഴിച്ചതായാണ് റിപ്പോർട്ട്. ജയിലിന് പുറത്ത് കടക്കാവുന്ന വിധത്തിലാണ് തുരങ്കം നിർമിച്ചത്. ഫത്താ പാർട്ടിയുടെ മുൻ നേതാവ് സക്കറിയ സുബൈദിയും അഞ്ച് പലസ്തീൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളുമാണ് രക്ഷപ്പെട്ടത്. മൊണാഡൽ യാക്കൂബ് നഫീത്, യാക്കൂബ് കാസെം, യാക്കൂബ് മഹ്മൂദ് ഖാദ്രി, അയാം നഈഫ് കാമാംജി, മഹ്മൂദ് അബ്ദുള്ള അർദ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരിൽ കുറഞ്ഞത് നാല് പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


പുലർച്ചെ ഒന്നരക്കാണ് ജയിലിനു പുറത്തുള്ള ഒരു ഗ്യാസ് സ്‌റ്റേഷനടുത്ത് നാല് പേരെ ദുരൂഹസാഹചര്യത്തിൽ കണ്ടതായി ഒരു ടാക്‌സി ഡ്രൈവർ പൊലീസിൽ അറിയിക്കുന്നതൈന്ന് ഹാരെറ്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. കാലത്ത് അഞ്ചു മണിയോടെയാണ് സെല്ലിനു താഴെയായി ജയിലിനു പുറത്തേക്ക് പണിത തുരങ്കം കണ്ടെത്തിയത്.


ALSO READ: Afghanistan: സ്വകാര്യ സർവ്വകലാശാലകളിലെ പെൺകുട്ടികൾക്ക് മാർ​ഗരേഖ പുറത്തിറക്കി Taliban


കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാർ കുഴിച്ചുണ്ടാക്കിയതാണ് ഈ തുരങ്കമെന്ന് ജയിൽ വൃത്തങ്ങൾ പറഞ്ഞു. സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈൽ ഫോൺ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ഇവർ ജയിൽ ചാടിയതെന്നാണ് ജയിൽ അധികൃതർ സംശയിക്കുന്നത്. രക്ഷപ്പെട്ടവരെ സഹായിക്കുന്നതിന് ഒരു കാർ പുറത്തുണ്ടായിരുന്നുവെന്നും സംശയിക്കുന്നു. ജയിലിൽനിന്നും കൂടുതൽ പലസ്തീൻ തടവുകാരെ തുരങ്കം വഴി പുറത്തെത്തിക്കാൻ പദ്ധതി ഉണ്ടായിരുന്നുവെന്നും വിവരങ്ങളുണ്ട്.


അതീവഗുരുതരമായ സംഭവമാണ് ഇതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. പൊതുസുരക്ഷാ മന്ത്രി ഒമാർ ബാർ ലെവുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഗുരതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇസ്രായേൽ ജയിൽവകുപ്പ് വ്യക്തമാക്കി. അതേസമയം, വീരോചിതമായ തടവുചാട്ടമാണ് നടന്നതെന്ന് പലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പറഞ്ഞു. പലസ്തീൻ തടവുകാരുടെ ധീരതയുടെ തെളിവാണ് തടവുചാട്ടമെന്ന് ഹമാസ് വക്താവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.