ഇസ്താംബൂൾ : ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് സമൂഹമാധ്യമെന്ന് തർക്കി പ്രസിഡന്റ് തായ്യിപ് എർഡോഗൻ. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ചിഹ്നമായി വിശേഷിപ്പിക്കുന്ന സമൂഹമാധ്യമം ഇപ്പോൾ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയെന്നാണ് എർഡോഗൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ എർഡോഗന്റ് പാർട്ടിയായ എകെപി സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമങ്ങൾ കൊണ്ടുവന്നിരുന്നു. 


ALSO READ : വിവാദങ്ങളില്‍ ഇടം പിടിച്ച ഹാഗിയ സോഫിയയുടെ മനോഹരമായ ചിത്രങ്ങള്‍ കാണാം...


നേരത്തെ തർക്കി സർക്കാർ സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്  എന്നിവയ്ക്ക് പിഴ ഏർപ്പെടുത്തി നിയന്ത്രിച്ചിരുന്നു. 


കൂടാതെ ഓരോ സോഷ്യൽ മീഡിയയക്കും അവരുടെ ഒരു പ്രതിനിധി രാജ്യത്ത് നിയമിക്കാനും സമൂഹമാധ്യമങ്ങളിലെ ഡേറ്റ് തർക്കിയിൽ തന്നെ സൂക്ഷിക്കാൻ സർക്കാർ നിയമം പാസാക്കിയിരുന്നു. 


ALSO READ : കാണാതായ ആ വിഗ്രഹവും ലണ്ടനിലെ വീട്ടിൽ : ഉടൻ തിരിച്ചെത്തിക്കാൻ നടപടി


എർദോഗന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ #heisdead എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ് ആകാൻ തുടങ്ങിയതിന് പിന്നാലെ രാജ്യത്തെ സൈബർ അതോറിറ്റി അന്വേഷണം ആരംഭിച്ചിരുന്നു. കിംവദന്തികൾ ഇല്ലാതാക്കാൻ തർക്കി നേതാവിന്റെ ഒരു ക്ലിപ്പ് സർക്കാർ പിന്നീട് പുറത്തുവിട്ടു.


മൂന്ന് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരുന്ന വിക്കിവീഡിയയ്ക്ക് കഴിഞ്ഞ വർഷമാണ് തുർക്കി കോടതി വിലക്ക് മാറ്റിയത്. തുർക്കിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2017ലാണ് വിക്കിപീഡിയെ കോടതി വിലക്കുന്നത്.


ALSO READ : Afghanistan poverty| കൊടും പട്ടിണിയും ക്ഷാമവും, അഫ്ഗാനിലെ പകുതി ജനസംഖ്യക്ക് കഴിക്കാൻ ഭക്ഷണമില്ല


വിക്കിപീഡിയയിലേക്കുള്ള പ്രവേശനം തടയുന്നത് ജനാധിപത്യ സാമൂഹിക ക്രമത്തിന്റെ ആവശ്യകതകൾക്ക് അനുസൃതമല്ല എന്നാണ് കോടതി വിധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.